ശ്രീശാന്തിന് ആറ് വിക്കറ്റ്
ഇന്‍ഡോര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ മലയാളി താരം ശ്രീശാന്തിന് ആറ് വിക്കറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ശ്രീശാന്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഇംഗ്ലീഷ് ഓപ്പണര്‍ സ്ട്രോസ്, മാറ്റ് പ്രയര്‍, ജോണ്‍സ്, ഇയാന്‍ ബ്ലാക്ക്വെല്‍, ലിയാം പ്ലങ്കറ്റ്, മഹ്മൂദ് എന്നിവരാണ് ശ്രീശാന്തിന്റ മാരകമായ പേസ് ആക്രമണത്തിനു ഇരകളായത്.
തന്റെ ആദ്യസ്പെല്ലില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് രണ്ടാം സ്പെല്ലിലാണ് കൂടുതല്‍ അപകടകാരിയായത്. അവസാന ഓവറുകളില്‍ സ്കോര്‍ 300 കടത്താനായി ആഞ്ഞടിച്ച ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന്‍മാരെ കടിഞ്ഞാണിടാനും സ്കോര്‍ 288ല്‍ അവസാനിപ്പിക്കാനും ശ്രീശാന്തിന്റെ വിക്കറ്റ് കൊയ്ത്തിനു കഴിഞ്ഞു. ശ്രീശാന്ത് എറിഞ്ഞ അമ്പതാമത്തെ ഓവറില്‍ രണ്ട് വിക്കറ്റ് വീണു.
Story first published: Saturday, April 15, 2006, 5:30 [IST]
Other articles published on Apr 15, 2006
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications