Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീയെ ശാന്തനാക്കാന്‍ ഉദ്ദേശമില്ല: ജയവര്‍ധനെ

മുംബൈ: കളികളത്തിലെ ആക്രമണോത്സുക സമീപനം കൊച്ചി ടസ്‌കേഴ്‌സ് പേസ് ബൗളര്‍ എസ്. ശ്രീശാന്തിന് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ.

Sreesanth

ശ്രീശാന്തിന്റെ അമിതോത്സാഹത്തിന് തടയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബുധനാഴ്ചത്തെ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തികളെ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ശ്രീ നന്നായി കളിക്കുന്നുണ്ട്. ആക്രമണോത്സുകത നഷ്ടമായാല്‍ അവന് മികച്ച രീതിയില്‍ കളിക്കാനാവില്ല' മഹേല ചൂണ്ടിക്കാട്ടി.

ശ്രീശാന്ത് ഇതേരീതിയില്‍ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.കഴിഞ്ഞ 20 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീശാന്തിനേക്കാള്‍ വളരെ മോശമായി പെരുമാറുന്നവരുണ്ട്. ശ്രീ അത്ര അപകടകാരിയല്ല. ശ്രീശാന്തിനെ വേണ്ടരീതിയില്‍ നിയന്ത്രിച്ച് മുന്നോട്ടുപോയാല്‍ കൊച്ചിക്കും ഇന്ത്യക്കും മുതല്‍ക്കൂട്ടാവുമെന്ന് മുന്‍ ലങ്കന്‍ നായകന്‍ പറഞ്ഞു.

ഡ്രസിങ് റൂമില്‍ സഹതാരങ്ങളുടെ ഹരമാണ് ശ്രീയെന്ന് മഹേല പറഞ്ഞു. മുത്തയ്യ മുരളീധരനും ശ്രീശാന്തും ചേര്‍ന്നാല്‍ എല്ലാം ഞങ്ങള്‍ക്ക് ഗുണകരമാണെന്ന് ജയവര്‍ധനെ പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+