വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വന്തം പ്രകടനത്തില്‍ തൃപ്തനല്ലെന്ന് ശ്രീശാന്ത്

By Lakshmi

കൊച്ചി: ശ്രീലങ്കയ്‌ക്കെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ താന്‍ കാഴ്ചവച്ച പ്രകടനത്തില്‍ തൃപ്തനല്ലെന്ന് മലയാളി പേസര്‍ ശ്രീശാന്ത്. ഇതെന്തുതന്നെയായാലും ഇന്ത്യ ലോകകപ്പ് നേടിയെന്നത് വലിയ കാര്യമാണെന്നും ശ്രീശാന്ത് പറഞ്ഞു.

Sreesanth

ലോകപ്പ് വിജയത്തിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സ്വന്തം പ്രകടനത്തെ വിലയിരുത്തിയത്. സച്ചിനൊപ്പം ലോകകപ്പ് കളിക്കുക എന്നത് സ്വപ്നസാഫല്യമാണെന്ന് ശ്രീശാന്ത് പറഞ്ഞു. ലോകകപ്പ് നേടിയ ടീമില്‍ ഒരംഗമാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി തന്നെ കാണുന്നു. തന്നെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. എന്നാല്‍, ഇപ്പോള്‍ ലോകകപ്പിന്റെ ത്രില്ലിലാണെന്നും അതുകഴിഞ്ഞാല്‍ ഐ പി എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൊച്ചി ടീം കിരീടം നേടാനായി താന്‍ എല്ലാ രീതിയിലും പ്രയത്‌നിയ്ക്കുമെന്നു ശ്രീ പറഞ്ഞു.

ഏഴിനോ എട്ടിനോ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും. കെ സി എ ഭാരവാഹികള്‍ അടക്കമുള്ളവര്‍ സ്വീകരിക്കാനെത്തിയതില്‍ അഹ്ലാദമുണ്ടെന്നും ശ്രീ പറഞ്ഞു.

തിങ്കളാഴ്ച രാത്രി 08.10ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ശ്രീശാന്ത് സഹോദരന്‍ ദീപുവിനൊപ്പം നെടുമ്പാശേരിയില്‍ ഇറങ്ങിയത്. ശ്രീശാന്തിന് നെടുമ്പാശ്ശേരിയില്‍ ഊഷ്മളസ്വീകരണമാണ് ലഭിച്ചത്. തലപ്പാവും ചന്ദനമാലയുമണിയിച്ചാണ് ആരാധകരും ബന്ധുക്കളും ചേര്‍ന്ന് ശ്രീയെ സ്വീകരിച്ചത്.

ശ്രീശാന്തിനെ സ്വീകരിക്കാന്‍ അച്ഛന്‍ ശാന്തകുമാരന്‍ നായരും അമ്മ സാവിത്രിദേവിയും ഒപ്പമെത്തിയിരുന്നു. തന്റെ വിജയം അച്ഛനമ്മമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ശ്രീ പറഞ്ഞത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X