For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത് അടങ്ങുന്നില്ല, കളി കാര്യമാകുന്നു!

By Staff

മുംബെ : ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പൊതുവെ വിവാദരഹിതമായാണ് അവസാനിക്കാറുളളത്. കാണികളുടെ ഗ്രൗണ്ട് കയ്യേറ്റമോ കളിക്കളത്തിലെ അതിരുവിട്ട പെരുമാറ്റങ്ങളോ ഒന്നും ഗൗരവമായ തലത്തിലേയ്ക്ക് ഉയര്‍ന്നിട്ടുമില്ല. പൊതുവെ ഇന്ത്യയിലെ ഗ്രൗണ്ടുകളില്‍ ക്രിക്കറ്റ് കളിക്കാന്‍ ലോകത്തിലെ പ്രമുഖ ടീമുകള്‍ക്കെല്ലാം സന്തോഷവുമാണ്.

എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. അപ്രതീക്ഷിതമായി കൈയില്‍ കിട്ടിയ ട്വെന്റി ട്വെന്റി ചാമ്പ്യന്‍പട്ടം ഇന്ത്യയുടെ യുവപ്പടയില്‍ നിറച്ചത് ധാര്‍ഷ്ട്യമായിരുന്നു. ശ്രീശാന്തുള്‍പ്പെടെയുളള താരങ്ങള്‍ സ്വന്തം പ്രതിഭയ്ക്ക് ചേരാത്തവിധമുളള വീരവാദങ്ങള്‍ മുഴക്കുന്നത് കണ്ട് ക്രിക്കറ്റ് പ്രേമികള്‍ മൂക്കത്ത് വിരല്‍വെച്ചു പോയി.

പുതിയ പരാതികള്‍ കേട്ടില്ലേ. ഇവിടെയും പ്രതിസ്ഥാനത്ത് ശ്രീശാന്ത് തന്നെ. ചണ്ഡീഗഡ് ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങുമ്പോഴും ഔട്ടായി മടങ്ങുമ്പോഴും ശ്രീശാന്ത് തങ്ങളെ പരിഹസിച്ചെന്നാണ് റിക്കി പോണ്ടിംഗ് ആരോപിക്കുന്നത്. ഗ്രൗണ്ടില്‍ വെളളം കൊണ്ടു വന്ന ശ്രീശാന്ത് അദ്ദേഹത്തെ പരിഹസിച്ചതായും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ശ്രീശാന്ത് നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സിമ്മണ്ട്സിനെ മാത്രമല്ല, താനടക്കമുളള മറ്റുളളവരെയും ശ്രീശാന്ത് പരിഹസിച്ചെന്നാണ് റിക്കി പോണ്ടിംഗ് ആരോപിക്കുന്നത്. ശ്രീശാന്തിന്റെ പരിഹാസത്തിന് വഡോദരയില്‍ ആസ്ട്രേലിയ നല്‍കിയ തിരിച്ചടി മാരകവുമായിരുന്നു.

കളത്തിലെ ചീത്തവിളിയുടെ ആശാന്മാരാണ് ആസ്ട്രേലിയക്കാര്‍. കളിക്കിടയില്‍ അല്‍പസ്വല്‍പം വാക്കേറ്റവും മറ്റുമൊക്കെ ഉണ്ടാകാവുന്നതുമാണ്. അതൊന്നും വിശാലമായ അര്‍ത്ഥത്തില്‍ കളിയെ ബാധിക്കുകയില്ല. എന്നാല്‍ ടീമിലില്ലാതെ പവലിയനില്‍ കളി കണ്ടിരിക്കുന്ന താരം മൂന്നാം തരം വൈരാഗ്യം തീര്‍ക്കുന്ന തരത്തില്‍ പെരുമാറുന്നുവെങ്കില്‍ അയാളുടെ മാനസിക നിലയ്ക്ക് എന്തോ തകരാറുണ്ടെന്നാണ് അര്‍ത്ഥം.

എതിര്‍ടീമില്‍ സ്വന്തം പിതാവാണെങ്കിലും താന്‍ ഇങ്ങനെയേ പെരുമാറൂവെന്നൊക്കെ ശ്രീശാന്ത് ന്യായീകരിക്കുമായിരിക്കും. പക്ഷേ അതൊന്നും ക്രിക്കറ്റ് അധികാരികള്‍ക്കോ ആരാധകര്‍ക്കോ ബോധ്യമാകണമെന്നില്ല.

വഡോദരയില്‍ സിമ്മണ്ട്സിനെ വംശീയമായി കാണികള്‍ അധിക്ഷേപിച്ചെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് ആസ്ട്രേലിയ ബിസിസിഐയ്ക്ക് ഔദ്യോഗികമായി പരാതിയും നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികള്‍ ഇന്ത്യയിലെ കാണികളെക്കുറിച്ചും അധികം കേള്‍ക്കാറുളളതല്ല.

കളി കാര്യമാകുന്നതിന്റെ സൂചനകളാണ് ഇവയൊക്കെ. കളിച്ച് ജയിക്കാനായില്ലെങ്കില്‍ തെറി പറഞ്ഞും തല്ലിയും കേമനാകാന്‍ നോക്കുന്നത് തിണ്ണമിടുക്കാണ്. കളി മിടുക്കല്ല. ബാറ്റും ബാളുമാണ് ക്രിക്കറ്റ് ഫീല്‍ഡിലെ ആയുധങ്ങള്‍. ആവേശം കൊടുമ്പിരിക്കൊളളുമ്പോള്‍ പരസ്പരം കാണിക്കുന്ന ആക്രണമ വാസനയ്ക്കപ്പുറത്തേയ്ക്ക് അത് പോവുകയാണെങ്കില്‍ ഫലം വിപരീതമായിരിക്കും.

ശ്രീശാന്തിനെപ്പോലുളളവരില്‍ വൈരാഗ്യം വളരുന്നുവെങ്കില്‍ അടിയന്തരമായി ഉത്തരവാദിത്വപ്പെട്ടവര്‍ ഇടപെടണം. ആസ്ട്രേലിയക്കാര്‍ ചീത്തവിളിയിലും മോശം പെരുമാറ്റത്തിലുമൊക്കെ അഗ്രഗണ്യരാവാം. കളിയുടെ കാര്യത്തിലും അവര്‍ അങ്ങനെ തന്നെ.

ലോകകപ്പ് പരാജയത്തോടെ ടീം ഇന്ത്യയെയും കളിയെയും ഇവിടുത്തെ ക്രിക്കറ്റ് പ്രേമികള്‍ വെറുത്തതാണ്. പഴയ പ്രഭയില്‍ കളി ഇവിടെ ഉയിര്‍ത്തെഴുനേല്‍ക്കണമെങ്കില്‍ ക്രിക്കറ്റ് കളിച്ചു ജയിക്കാനാണ് ടീം ഇന്ത്യ ശ്രമിക്കേണ്ടത്. അല്ലാതെയുളള തരികിടപ്പരിപാടികള്‍ ഈ രാജ്യത്തിനാകെ നാണക്കേടാണെന്നും ദയവായി മനസിലാക്കുക.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+