വിലക്കുണ്ടാകില്ല, പക്ഷേ പ്രതിഷേധം രൂക്ഷം
മുംബൈ: ആജീവനാന്ത വിലക്കില്ലാതെ ശ്രീശാന്ത് ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. എന്നാലും കളിയെയും സഹകളിക്കാരെയും വിഡ്ഡികളാക്കിയ ശ്രീശാന്തിന്റെ ചെയ്തികള്‍ക്ക് മാപ്പുകൊടുക്കാന്‍ ക്രിക്കറ്റ് എന്ന കളിയെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് കഴിയില്ല എന്ന് തന്നെയാണ് പരക്കെ കരുതപ്പെടുന്നത്.
ആരാധകരുടെ മനസ്സില്‍ ഹാന്‍സി ക്രോണ്യെയെയും മുഹമ്മദ് അസറുദ്ദീനെയും സലിം മാലിക്കിനെയും പോലുള്ള വഞ്ചകരുടെ കൂട്ടത്തിലായിരിക്കും ഇനിയുള്ള കാലം ശ്രീശാന്തിന്റെ സ്ഥാനം.
ആഭ്യന്തര അന്വേഷണത്തിന് ശേഷം മാത്രമേ കുറ്റക്കാരായ കളിക്കാര്‍ക്ക് നേരെ നടപടി എടുക്കൂ എന്നാണ് ബി സി സി ഐ നിലപാട്. പ്രസിഡണ്ട് എന്‍ ശ്രീനിവാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ശ്രീശാന്തിനെടിരെയുള്ള പ്രതിഷേധം അടങ്ങാന്‍ ഇത് മതിയാകില്ല.
ശ്രീശാന്തിനും ചന്ദിലയ്ക്കും ചവാനുമെതിരെ നടന്ന പ്രതിഷേധങ്ങളടക്കമുള്ള ചിത്രങ്ങളിലേക്ക്...

കോഴക്കാര്‍ വേണ്ട
ഒത്തുകളിക്കാരായ കളിക്കാര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും

പാവം അച്ഛന്‍
ശ്രീശാന്തിനെ എപ്പോഴും സ്‌നേഹിച്ചിരുന്നു ഈ അച്ഛന്‍. വിവാദത്തില്‍ പെട്ട ശ്രീശാന്തിനെ തള്ളാനും കൊള്ളാനും കഴിയാതെ ശാന്തകുമാരന്‍ നായര്‍.

ഇവരാണ് അവര്‍
ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തും ചവാനും ചന്ദിലയും.

നാണക്കേട്
ഒത്തുകളി വിവാദത്തില്‍ പോലീസ് പിടിയിലായ ശ്രീശാന്തിനെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍

റോള്‍ മോഡല്‍?
മലപ്പുറത്ത് ക്രിക്കറ്റ് ക്യാംപില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന ശ്രീശാന്ത്

കോഴക്കാര്‍ വേണ്ട
ഒത്തുകളിക്കാരായ കളിക്കാര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും.

തൊണ്ടിവസ്തുക്കള്‍
കളിക്കാരില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സാധനങ്ങള്‍ പരിശോധിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications