Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്ത് കളിയ്ക്കും

മുംബൈ: ഇന്ത്യ-ലങ്ക ഫൈനല്‍ മത്സരത്തിനുള്ള അന്തിമ ഇലവനില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വിരലിന് പരിക്കേറ്റ നെഹ്‌റയ്ക്ക് പകരമാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫൈനലിന് ഒരുങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ശ്രീയ്ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Sreesanth

അതേ സമയം ശ്രീയെ ടീമിലുള്‍പ്പെടുത്തിയ കാര്യം ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. ടീം മീറ്റിങിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവൂ. ഇതിന് ശേഷമാണ് അന്തിമ ഇലവന്‍ പട്ടിക പുറത്തുവിടുക.

വാങ്കഡെയിലെ പിച്ചില്‍ പേസും ബൗണ്‍സും കിട്ടുമെന്നതിനാല്‍ ടീമില്‍ മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആലോചിച്ചിരുന്നു. ഇതാണ് ശ്രീയ്ക്ക് ടീമിലേക്കുള്ള വഴി തുറന്നിരിയ്ക്കുന്നത്. ശ്രീയുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതിന് സഹായിക്കുമെന്നാണ് നിഗമനം.

പ്രവീണ്‍കുമാറിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ശ്രീ ലോകകപ്പ് ടീമിലേക്ക് പകരക്കാരനായി വന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് നെഹ്‌റയ്ക്ക് പരിക്കേറ്റതാണ് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശ്രീയ്ക്ക് വഴിയൊരുക്കിയത്. എന്നാല്‍ ധാക്കയിലെ ഉദ്ഘാടന മത്സരത്തില്‍ റണ്ണേറെ വഴങ്ങിയ ശ്രീക്ക് പിന്നീട് അവസരം ലഭിച്ചില്ല. ഇപ്പോള്‍ ഫൈനലിലും നെഹ്‌റയുടെ പരിക്കാണ് ശ്രീക്ക് വഴി അവരസമൊരുക്കുന്നത്്.

പാകിസ്താനെതിരായ സെമിഫൈനലില്‍ ഷാഹിദ് അഫ്രിഡിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നെഹ്‌റയുടെ നടുവിരലിന് പൊട്ടലേറ്റത്.

Story first published: Friday, November 1, 2013, 16:19 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+