ശ്രീശാന്ത്; എന്നും വിവാദങ്ങളുടെ തോഴന്‍
വിവാദങ്ങളുടെ തോഴനാണ് ശ്രീശാന്ത്. എന്നും ഏതുകാലത്തും ശ്രീശാന്തിന് കളിക്കളത്തില്‍ വഴക്കാളി ഇമേജാണുള്ളത്. ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ഹര്‍ഭജനെതിരെയല്ല, ശ്രീശാന്തിന് അത് കിട്ടേണ്ടത് തന്നെയാണ് എന്നാണ് അധികം ആളുകളും പറഞ്ഞത്.
അതിനുമുമ്പും ശേഷവും ശ്രീശാന്ത് കളിക്കളത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അനാവശ്യമായ അപ്പീലുകളും അമ്പയര്‍മാരോട് കയര്‍ക്കലും ശ്രീയുടെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ്. ഔട്ടായിപ്പോകുന്ന ബാറ്റ്‌സ്മാനെ പോലും പുറകേ ചെന്ന് പ്രകോപിപ്പിക്കുന്ന സ്വഭാവമാണ് ശ്രീക്കുള്ളത്.
സൈമണ്ട്സും ആന്ദ്രേ നെല്ലും മാത്യു ഹെയ്ഡനും പലപ്പോഴായി അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ് ശ്രീശാന്തിന്റെ ഈ ശൗര്യം. കളിക്കളത്തിലെ ശ്രീശാന്തിന്റെ വിവാദ പെര്‍ഫോമന്‍സുകളില്‍ ചിലത് നോക്കൂ.

ഹര്‍ഭജന്റെ തല്ല്
ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന കളിക്ക് ശേഷം നടന്ന ഈ സംഭവം കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. ഹര്‍ഭജന്റെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ ചിത്രം വൈറലായാണ് സോഷ്യല്‍ നെറ്റുവര്‍്ക്ക് സൈറ്റുകളില്‍ പടര്‍ന്നത്.

സൈമണ്ടസ് നിത്യ ശത്രു
ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ശ്രീശാന്തിന്റെ ഏറ്റവും വലിയ എതിരാളി. ശ്രീയും സൈമണ്ട്‌സും തമ്മിലുണ്ടായ വഴക്കുകള്‍ക്ക് കണക്കില്ല.

സിക്‌സര്‍ ഡാന്‍സര്‍
ദക്ഷിണാഫ്രിക്കയുടെ ആേ്രന്ദ നെല്ലിനെതിരെ സിക്‌സറടിച്ച ശേഷം ശ്രീശാന്തിന്റെ ഡാന്‍സ്

ഗോ ഹെയ്ഡന്‍ ഗോ
ട്വന്റി - 20 ലോകകപ്പില്‍ മാത്യു ഹെയ്ഡനെ പുറത്താക്കിയ ശേഷം ശ്രീശാന്ത് നടത്തിയ ആഘോഷപ്രകടനവും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി.

ഹൗസാറ്റ്
അമിതമായ അപ്പീലുകളാണ് അംപയര്‍മാര്‍ക്ക് ശ്രീശാന്തിനെതിരെയുള്ള പ്രധാന പരാതി.

ഔട്ടായിരുന്നില്ലേ..
അപ്പീല്‍ മാത്രമല്ല, അംപയര്‍മാരോട് തര്‍ക്കിക്കാനും ശ്രീശാന്തിന് മടിയൊന്നുമില്ലായിരുന്നു.

വിക്കറ്റ് വിക്കറ്റ്
വിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ ശ്രീശാന്തിന്റെ ആഘോഷങ്ങള്‍ വിശേഷമാണ്. പാകിസ്താനെതിരായ മത്സരത്തില്‍ നിന്നും.

ഔട്ടായിപ്പോകുന്ന ബാറ്റ്‌സ്മാനെ കളിയാക്കാനും ശ്രീശാന്ത് മടികാണിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണെതിരെ ഗോപുമോന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications