Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തും പോണ്ടിങും കോര്‍ത്തു

Sreesanth involved in a verbal duel with Ponting
ബാംഗ്ലൂര്‍: സന്നാഹമത്സരത്തിന്റെ വിരസതയകറ്റി ഇന്ത്യ-ഓസീസ് മത്സരം ചൂടായത് ഇന്ത്യന്‍ പേസര്‍ ശ്രീശാന്തും കംഗാരുക്കളുടെ ക്യാപ്റ്റന്‍ പോണ്ടിങും കൊമ്പ് കോര്‍ത്തതോടെ.

ശ്രീശാന്ത് എറിഞ്ഞ പത്താം ഓവറില്‍ പോണ്ടിങ് പലതവണ ബീറ്റായിരുന്നു. ഈ ആവേശത്തില്‍ പോണ്ടിങ്ങിന്റെ അടുത്തേക്ക് ഓടിയടുത്ത ശ്രീ എന്തോ പറഞ്ഞു. പ്രകോപിതനായ പോണ്ടിങ് അപ്പോള്‍ തന്നെ മറുപടിയും പറഞ്ഞു. ഓവറിലെ അവസാന പന്തില്‍ പോണ്ടിങ് പുറത്തായെന്ന തോന്നലില്‍ ശ്രീയും ഇന്ത്യന്‍ ടീമും ഒന്നടങ്കവും അപ്പീല്‍ ചെയ്തു. പക്ഷേ, അംപയര്‍ നിരസിച്ചു. തുടര്‍ന്ന് പോണ്ടിങിന് നേരെ കൈകള്‍ കൊണ്ട് ആംഗ്യം കാട്ടിയാണ് ശ്രീ മടങ്ങിയത്.

ഓരോ പന്തെറിയുമ്പോഴും ശ്രീശാന്തിനെ ശാന്തനാക്കാന്‍ സഹതാരങ്ങള്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ്അതിരുവിട്ട പെരുമാറ്റമായിരുന്നെങ്കിലും ഇന്ത്യന്‍ പേസര്‍മാരില്‍ പ്രകടനം കൊണ്ട് ശ്രീശാന്ത് തന്നെയായിരുന്നു മുന്‍പില്‍. അഞ്ചോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ശ്രീശാന്ത് വാട്‌സന്റെ നിര്‍ണായക വിക്കറ്റും നേടി.

Story first published: Saturday, May 12, 2012, 16:46 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+