മുംബൈ : മലയാളി താരം എസ്.ശ്രീശാന്ത് പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള മൊഹാലി ടീമില്‍. ആറേ കാല്‍ ലക്ഷം ഡോളറിനാണ് (ഏകദേശം രണ്ടര കോടി രൂപ) പ്രീതി സിന്റയുടെ മൊഹാലി ടീം ശ്രീശാന്തിനെ സ്വന്തമാക്കിയത്.
മൊഹാലി ടീമിലെ മറ്റൊരു പ്രധാന ബൗളര്‍ ഇര്‍ഫാന്‍ പഠാനാണ്. ശ്രീശാന്തിനേക്കാള്‍ സീനിയറും ഓള്‍റൗണ്ടറുമായ പഠാനെ ഒമ്പതേ കാല്‍ ലക്ഷം ഡോളറിനാണ് മൊഹാലി ടീമിലെടുത്തത്. യുവരാജ് സിംഗാണ് മൊഹാലി ടീമിന്റെ ക്യാപ്റ്റന്‍.
സഹീര്‍ഖാനെ നാലര ലക്ഷം ഡോളറിന് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. അനില്‍ കുംബ്ലെയെ ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയത് അഞ്ച് ലക്ഷം ഡോളര്‍ നല്‍കിയാണ്. ഹര്‍ഭജന്‍ സിംഗിനെ എട്ടര ലക്ഷം കോടി ഡോളര്‍ നല്‍കി മുകേഷ് അംബാനിയുടെ മുംബൈ ടീം ലേലത്തില്‍ പിടിച്ചു.