Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

5ദിവസം കസ്റ്റഡിയില്‍; ആജീവനാന്ത വിലക്കിന് സാധ്യത

Sreesanth
ദില്ലി: വാതുവെപ്പ് കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലിയിലെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ശ്രീശാന്ത് അടക്കമുള്ള മൂന്ന് കളിക്കാരെയും ഹാജരാക്കിയത്. കുറ്റം തെളിയുന്നതോടെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്കാണ് കേരളക്കരയുടെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്ററെ കാത്തിരിക്കുന്നത്.

പോലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്ന ശ്രീശാന്ത് പിന്നീട് വാക്കുമാറ്റി. തെറ്റുപറ്റിയിട്ടില്ല എന്നാണ് താന്‍ പറഞ്ഞത് എന്നും കേട്ടവര്‍ക്കെല്ലാം തെറ്റുപറ്റി എന്ന് തോന്നിയതാകാം എന്നുമാണ് താരത്തിന്റെ പുതിയ വാദം. തിങ്കളാഴ്ച മൂവരെയും കോടതി മുമ്പാകെ ഹാജരാക്കും.

ക്രിക്കറ്റ് കളത്തില്‍ അമിതാവേശം കാട്ടി ശ്രദ്ധേയനാകാന്‍ ശ്രമിച്ചിരുന്ന ശ്രീശാന്ത് എല്ലാ കെട്ടുകാഴ്ചകളും അഴിച്ചുവെച്ചാണ് കോടതിയിലെത്തിയത്. കറുത്ത തുണി കൊണ്ട് മുഖം മറച്ചാണ് ശ്രീശാന്ത് കോടതിയിലെത്തിയത്. നീലജീന്‍സും കറുത്ത ടീഷര്‍ട്ടും വള്ളിച്ചെരിപ്പുമായിരുന്നു ശ്രീശാന്തിന്റെ വേഷം.

ഒത്തുകളിക്കാനായി താരങ്ങള്‍ക്ക് ലഭിച്ച പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അങ്കിത് ചവാന് 60 ലക്ഷം രൂപയാണ് ഒത്തുകളിക്കാന്‍ പ്രതിഫലമായി ലഭിച്ചത്. ശ്രീശാന്തിന് കിട്ടിയതാകട്ടെ 40 ലക്ഷവും. മറ്റൊരു കോഴക്കാരനായ ചന്ദിലയ്ക്കും 40 ലക്ഷം രൂപ കിട്ടി.

ഒത്തുകളിക്കേസില്‍ പിടിയിലായതോടെ മൂവരെയും തുടര്‍ന്നുള്ള ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും പുറത്താക്കിക്കഴിഞ്ഞു. കരിയറിന്റെ രണ്ടാം ഘട്ടത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയായിരുന്നു ശ്രീശാന്ത്. കളിയെയും സഹകളിക്കാരെയും വഞ്ചിച്ച ശ്രീശാന്തിന് കളിക്കളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാന്‍ സാധ്യതയില്ല.

Story first published: Friday, May 17, 2013, 8:51 [IST]
Other articles published on May 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+