അമ്പയര്‍ക്ക് നേരെ കൈയ്യടി; ശ്രീശാന്തിന് പിഴ

അമ്പയറുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഐപിഎല്ലിന്റെ പെരുമാറ്റചട്ടം ലംഘിച്ചതിന് മാച്ച് റഫറി വെങ്കട്ടരാഘവനാണ് പിഴ വിധിച്ചത്. ലെവല്‍ 1 പ്രകാരമുള്ള കുറ്റമാണ് ശ്രീശാന്ത് ചെയ്തിരിയ്ക്കുന്നത്.
മല്‍സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. അടുത്തടുത്ത പന്തുകളില്‍ നോബോള്‍ വിളിച്ച അംപയറുടെ നടപടിയില്‍ ക്ഷുഭിതനായി ശ്രീശാന്ത് ആദ്യം റോയല്‍സ് ബാറ്റ്‌സ്മാന്‍ ജസ്റ്റിന്‍ ലമ്പിന്
നേരെയും പിന്നീട് അംപയറിനു നേരെയും തിരിഞ്ഞ് കയ്യടിക്കുകയായിരുന്നു.
മത്സരത്തില്‍ ശ്രീശാന്ത് മൂന്ന് ഓവറില്‍ നാല്‍പത് റണ്‍സ് വഴങ്ങിയിരുന്നു. നോബോള്‍ എറിഞ്ഞതിന് പകരമുള്ള ഫ്രീഹിറ്റില്‍ ജസ്റ്റിന്‍ ലമ്പ് പന്ത് അതിര്‍ത്തി കടത്തിയതാണ് കേരള താരമായ ശ്രീശാന്തിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് സഹതാരം യുവരാജ് സിങ്ങ് ഉടന്‍ തന്നെ ശ്രീശാന്തിനെ ശകാരിച്ചിരുന്നു.
ഐപിഎല്‍ മൂന്നാം സീസണില്‍ മോശം ഫോമില്‍ തുടരുന്നതിനിടെയാണ് ശ്രീശാന്ത് വീണ്ടും അച്ചടക്ക നടപടിയ്ക്ക് വിധേയനായിരിക്കുന്നത്. ഫീല്‍ഡിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ബിസിസിഐ ശ്രീശാന്തിന് അന്ത്യശാസനം നല്‍കിയിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications