ജോഹന്നാസ്ബര്‍ഗ്: കളിയ്ക്കിടെ മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റിലെ കേമനായ ശ്രീശാന്തിന് ഐസിസി പിഴ ചുമത്തി.
മാച്ച് ഫീയുടെ 30 ശതമാനം ശ്രീശാന്ത് പിഴയായി നല്‍കണം. എതിര്‍ടീമംഗത്തോട് മോശമായി പെരുമാറിയതിന് 20 ശതമാനവും ഐസിസി ചട്ടം ലംഘിച്ചതിന് 10 ശതമാനം പിഴയുമാണ് നല്‍കേണ്ടത്.
രണ്ടാമിന്നിംഗ്സില്‍ ഔട്ടാക്കിയ ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംലയ്ക്കു നേരെ പരിഹസിച്ച് ഓടിയടുത്തതിനും ഐസിസിയുടെ ചട്ടത്തിന് വിരുദ്ധമായി ബനിയനില്‍ ലോഗോ പ്രദര്‍ശിപ്പിച്ചതിനുമാണ് ശ്രീശാന്തിന് പിഴയിട്ടത്. പൂര്‍ണമായും വെള്ളവസ്ത്രം ധരിക്കണമെന്ന ചട്ടം ലംഘിച്ച ശ്രീശാന്ത് ബാറ്റ് ചെയ്യുമ്പോള്‍ വെള്ള ബനിയന്റെ അടിയില്‍ കറുത്ത വസ്ത്രം ധരിച്ചെന്നും ഐസിസി ചൂണ്ടിക്കാട്ടി.
കളിക്കാര്‍ വികാരങ്ങള്‍ നിയന്ത്രിക്കണമെന്നും കളി കാണുന്നവര്‍ക്ക് മാതൃകയാണ് തങ്ങളെന്ന് അവര്‍ ഓര്‍ക്കണമെന്നും പിഴ പ്രഖ്യാപിച്ച ഐസിസി മാച്ച് റഫറി റോഷന്‍ മഹാനാമ പറഞ്ഞു.