മൊഹാലി: വൈറല്‍ പനി ബാധിച്ചതു മൂലം മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റില്‍ കളിക്കാനുള്ള സാധ്യത മങ്ങി.
പനിയുള്ളതു കാരണം ശ്രീശാന്ത് രണ്ടാം ടെസ്റില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ശ്രീശാന്തിന് ഛര്‍ദിയുണ്ടായിരുന്നു. അസുഖമാണെങ്കിലും ബുധനാഴ്ച നെറ്റ് പ്രാക്ടീസിംഗില്‍ ശ്രീശാന്ത് പങ്കെടുത്തിരുന്നു.