അഹമ്മദാബാദ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് അജിത് അഗാര്‍കറെ ഒഴിവാക്കി. പകരം ശ്രീശാന്ത് ടീമിലെത്തി.
പരിക്കിനെ തുടര്‍ന്നാണ് അഗാര്‍കറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. വെസ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനിടയൊണ് അഗാര്‍കറിന് ഇടതു കൈയുടെ വിരലിന് പരിക്കേറ്റത്.
ഞായറാഴ്ചയാണ് ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള നിര്‍ണായകമായ മത്സരം. ഈ കളിയില്‍ ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് എയില്‍ നിന്ന് വെസ്റ് ഇന്‍ഡീസിനൊപ്പം സെമിയിലെത്തുന്നത്.