ശ്രീശാന്തിന് സാധ്യതയുണ്ടെന്ന് ധോണി
മുംബൈ: മലയാളി പേസര്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി കനിഞ്ഞേയ്ക്കുമെന്ന് സൂചന. ലങ്കയ്‌ക്കെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ ശ്രീശാന്ത് കളിയ്ക്കുമെന്നുതന്നെയാണ് സൂചനകള്‍. മത്സരത്തിന് ഒരുങ്ങാന്‍ ധോണി ശ്രീയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാങ്കഡെയിലെ പിച്ചില്‍ പേസും ബൗണ്‍സും കിട്ടുമെന്നും മൂന്ന് പേസ്ബൗളര്‍മാരെങ്കിലും വേണ്ടിവരുമെന്നും ധോനി വ്യക്തമാക്കി. ശ്രീശാന്തിന് ഫൈനല്‍ മത്സരത്തില്‍ സാധ്യതയുണ്ട്. ശ്രീയുടെ സ്വിങ് ചെയ്യുന്ന പന്തുകള്‍ തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതിന് സഹായിക്കും -വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. നെഹ്‌റയ്ക്ക് പകരം ആരെയെടുക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് ധോണി അറിയിച്ചു. ശ്രീശാന്ത്, അശ്വിന്‍ എന്നിവരാണ് ചോയ്‌സിലുള്ളത്. ഏത് പിച്ചിലും മികവ് കിട്ടാന്‍ കഴിയുന്ന ആളാണ് അശ്വിന്‍ എന്ന് അഭിപ്രായപ്പെട്ട ധോണി ശ്രീശാന്ത് മികച്ച ബൌളറാണെന്നും നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം സീമറെ എടുക്കേണ്ടിവരികയാണെങ്കില്‍ ശ്രീയെ പരിഗണിക്കുമെന്നും ധോണി പറഞ്ഞു.
അതേസമയം, പെരുമാറ്റം നിയന്ത്രിക്കേണ്ടത് ശ്രീ തന്നെയാണെന്നും അക്കാര്യങ്ങള്‍ തന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണെന്നും ധോണി പറഞ്ഞിട്ടുണ്ട്. പ്രവീണ്‍കുമാറിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ശ്രീ ലോകകപ്പ് ടീമിലേക്ക് പകരക്കാരനായി വന്നത്. ഒടുവില്‍ അവസാന കളിയില്‍ നെഹ്‌റയുടെ പരിക്കാണ് ശ്രീക്ക് വഴി അവരസമൊരുക്കുന്നത്്. ധാക്കയിലെ ഉദ്ഘാടന മത്സരത്തില്‍ റണ്ണേറെ വഴങ്ങിയ ശ്രീക്ക് പിന്നീട് അവസരം ലഭിച്ചിരുന്നില്ല.
പാകിസ്താനെതിരായ സെമിഫൈനലില്‍ ഷാഹിദ് അഫ്രിഡിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നെഹ്‌റയുടെ നടുവിരലിന് പൊട്ടലേറ്റത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications