Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീയുടെ കോപ്രായങ്ങളില്‍ പുതുമയില്ല: പോണ്ടിങ്

Sreesanth's antics are nothing new: Ponting
ബാംഗ്ലൂര്‍: ഇന്ത്യക്കെതിരായ പരിശീലന മത്സരത്തിനിടെ പേസ് ബൗളര്‍ ശ്രീശാന്ത് തനിക്കെതിരെ നടത്തിയ കോപ്രായങ്ങളില്‍ പുതുമയില്ലെന്ന് ആസ്ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ശ്രീശാന്തിന്റെ ഇത്തരം ആംഗ്യങ്ങള്‍ ഇല്ലാത്ത മത്സരങ്ങള്‍ കുറവാണെന്നതിനാല്‍ അത് അതിന്റെ വഴിക്കു പോകുമെന്നും പോണ്ടിങ് വ്യക്തമാക്കി.

അതേസമയം താന്‍ മനഃപൂര്‍വം കോപ്രായങ്ങള്‍ കാട്ടാറില്ലെന്നും വികാരങ്ങള്‍ അടക്കിവെക്കാറില്ലെന്നും ശ്രീശാന്ത് പറഞ്ഞു. താാന്‍ ഒരു നടനല്ല, പച്ചമനുഷ്യനാണ്. വികാരങ്ങള്‍ പ്രകടിപ്പിയ്ക്കുന്നത് താനിഷ്ടപ്പെടുന്നുവെന്നും ശ്രീ വ്യക്തമമാക്കി.

പരിശീലന മത്സരത്തിനിടെ ശ്രീശാന്തിന്റെ ഓവറില്‍ പോണ്ടിങ് പലതവണ ബീറ്റായിരുന്നു. ഈ ആവേശത്തില്‍ പോണ്ടിങ്ങിന്റെ അടുത്തേക്ക് ഓടിയടുത്ത ശ്രീ എന്തോ പറഞ്ഞു. പ്രകോപിതനായ പോണ്ടിങ് അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു. ഓവറിലെ അവസാന പന്തില്‍ പോണ്ടിങ് പുറത്തായെന്ന തോന്നലില്‍ ശ്രീയും ഇന്ത്യന്‍ ടീമും ഒന്നടങ്കവും അപ്പീല്‍ ചെയ്തിരുന്നു. പക്ഷേ, അംപയര്‍ നിരസിച്ചു. തുടര്‍ന്ന് പോണ്ടിങിന് നേരെ കൈകള്‍ കൊണ്ട് ആംഗ്യം കാട്ടിയാണ് ശ്രീ മടങ്ങിയത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+