കിവികള്‍ക്ക് മേല്‍ സിംഹഗര്‍ജ്ജനം
മുംബൈ: ന്യൂസിലന്‍ഡിനെതിരേ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 112 റണ്‍സിന്റെ തകര്‍പ്പന്‍ജയം. ലങ്കന്‍ ബാറ്റിങും ബൗളിങും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കിവികള്‍ക്ക് കാഴ്ചക്കാരായി മാറേണ്ടി വന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒന്‍പതു വിക്കറ്റിന് 265 റണ്‍സെടുത്തു.മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ പോരാട്ടം 35 ാം ഓവറില്‍ 153 റണ്‍സിന് അവസാനിച്ചു.

എട്ടോവറില്‍ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ മുരളീധരനാണ് ന്യൂസിലാന്റിന്റെ നട്ടെല്ലൊടിച്ചത്. പന്തെടുത്ത ലങ്കന്‍ ബൗളര്‍മാര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. 33 റണ്‍സെടുത്ത നായകന്‍ റോസ് ടെയ്‌ലര്‍ മാത്രമാണു പിടിച്ചുനിന്നത്. ആറു മത്സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റ് നേടിയ ശ്രീലങ്ക ഒന്നാം സ്ഥാനത്തായി. ന്യൂസിലാന്റിന്റെ മധ്യനിര ബാറ്റിങ് ഓര്‍ഡര്‍ പരാജയപ്പെട്ടാണ് തോല്‍വി കടുത്തതാക്കിയത്. ടോസ് നേടി ആദ്യം ചെയ്ത ലങ്കയ്ക്കു വേണ്ടി നായകന്‍ കുമാര്‍ സംഗക്കാര (128 പന്തില്‍ 111) സെഞ്ചുറിയടിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണു സംഗക്കാര സെഞ്ചുറിയടിക്കുന്നത്. മഹേള ജയവര്‍ധനെയൊത്ത് (66) മികച്ച സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും സംഗക്കാരയ്ക്കായി. മത്സരത്തിലെ താരവും സംഗക്കാരയാണ്.
സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ തരംഗയെയും(3) ദില്‍ഷനെയും(3) നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് ഒരിക്കല്‍ക്കൂടി സംഗക്കാരയും ജയവര്‍ധനയും രക്ഷകരാവുകയായിരുന്നു.
സംഗക്കാര പുറത്തായശേഷം വന്‍ തകര്‍ച്ചയെയാണ് ലങ്ക അഭിമുഖീകരിച്ചത്. തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ലങ്ക എട്ടിന് 239 എന്നനിലയില്‍ തകര്‍ന്നു. അവസാന ഓവറുകളില്‍ എയ്ഞ്ചലോ മാത്യൂസ്(41 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications