കളിക്കുന്നത് ഒരു വിശിഷ്ടവ്യക്തിക്കുവേണ്ടി: യുവി
അഹമദാബാദ്: ലോകകപ്പ് മാച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തന്നെ സഹായിക്കുന്ന ഒരു വ്യക്തിയുണ്ടെന്ന് ക്വട്ടര്‍ഫൈനലിലേയ്ക്ക് ടീം ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയവരില്‍ ഒരാളായ യുവരാജ് സിങ്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമാക്കാന്‍ യുവരാജ് തയ്യാറായില്ല. പക്ഷേ ഏപ്രില്‍ 2ന് ശേഷം ഇതാരാണെന്ന് പറയുമെന്ന് യുവി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്കു കൊടുത്തു.

എല്ലാ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലും ഈ വ്യക്തിയുടെ പിന്തുണ എനിയ്ക്കുണ്ട്. ആ വ്യക്തിയ്ക്കുവേണ്ടിയാണ് ഞാനീ മത്സരങ്ങളില്‍ കളിയ്ക്കുന്നത്. കളിക്കളത്തിലെ ദുര്‍ഘടനിമിഷങ്ങളിലെല്ലാം ആ വ്യക്തി എന്റെ മനസ്സില്‍ ഓടിയെത്തുന്നു. അവസാനം വരെ ഈ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ എനിയ്ക്ക് ആ വ്യക്തിയുടെ തുണയുണ്ടാകുമെന്നാണ് വിശ്വാസം- യുവരാജ് പറയുന്നു. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ തറപറ്റിച്ചശേഷം അഹമദാബാദില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യുവരാജ്. മോശം പ്രകടനങ്ങളുടെ പേരില്‍ എല്ലാവരും തന്നെ ഒട്ടേറെ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും തന്റെ പ്രയത്‌നത്തെ അംഗീകരിച്ചതില്‍ സന്തോഷവാനാണെന്നും യുവി പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യ വിജയിച്ച എല്ലാ മത്സരങ്ങളിലും യുവിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ആസ്‌ത്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ യുവരാജും റെയ്്‌നയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം കെട്ടിപ്പടുത്തത്. രണ്ട് വിക്കറ്റ് വീഴ്ത്തി അര്‍ദ്ധസെഞ്ചുറി നേടിയ യുവരാജ് താന്‍ ഇന്ത്യയുടെ ഹീറോതന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.
Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications