Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍സെന്റ് ബേണ്‍സ് സച്ചിന്റെ പേര് പട്ടിയ്ക്കിട്ടു

Vicent Barnes,
ദില്ലി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ആരാധിക്കാത്തവര്‍ ചുരുക്കമാണ്, ക്രിക്കറ്റ് ലോകത്തെ പല വമ്പന്മാരും സച്ചിന്റെ ആരാധകരാണ്.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് കോച്ച് വിന്‍സെന്റ് ബേണ്‍സ്് സച്ചിനോടുള്ള സ്‌നേഹം വ്യക്തമാക്കുന്നത്. സച്ചിന്റെ പേര് അദ്ദേഹം തന്റെ വളര്‍ത്തുപട്ടിയ്ക്ക് ഇട്ടു.

സച്ചിനോടുള്ള ബഹുമാനസൂചകമായിട്ടാണ് നായയ്ക്ക് സച്ചിനെന്ന് പേരിട്ടതെന്നാണ് ബേണ്‍സ് പറയുന്നത്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇന്ത്യയിലുള്ള ബേണ്‍സ് പറയുന്നത് തനിക്ക് തന്റെ സച്ചിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ്.

യാത്രയില്‍ സച്ചിനെ ഒപ്പും കൂട്ടുക എളുപ്പമല്ലെന്നും അവനെ പരിചരിക്കാന്‍ നാട്ടില്‍ ഒരുപാടുപേരുണ്ടെന്നും ബേണ്‍സ് പറയുന്നു.

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ബറ്റ്‌സ്മാനാണ് സച്ചിന്‍. അദ്ദേഹം അമാനുഷികനാണ്. എന്ത് ചെയ്യാനും പ്രാപ്തനാണ്- ബേണ്‍സ് പറയുന്നു.

എന്നാല്‍ ആരാധനമൂത്ത് സച്ചിന്റെ പേര് പട്ടിക്കിടുകയെന്നകാര്യം ഇന്ത്യയിലെ സച്ചിന്റെ ആരാധകര്‍ എങ്ങനെയെടുക്കുമെന്ന് വ്യക്തമല്ല. ഇനിയെപ്പോഴാണ് ഇതിന്റെ പേരില്‍ അടുത്ത വിവാദം പൊട്ടിപ്പുറപ്പെടുകയെന്നും കണ്ടുതന്നെ അറിയണം.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+