Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിന് ട്രിപ്പിള്‍ സെഞ്ച്വറി

ചെപ്പോക്ക് :കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ച്വറി നേടി വീരേന്ദ്ര സെവാഗ് ചെപ്പോക്കില്‍ ചരിത്രമെഴുതുന്നു.

എറിഞ്ഞു തളര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ക്ക് മീതെ സമ്പൂര്‍ണാധിപത്യം നേടിയാണ് ഇന്ത്യ മുന്നേറുന്നത്. സേവാഗിനൊപ്പം ബാറ്റേന്തുന്ന രാഹുല്‍ ദ്രാവിഡും അര്‍ദ്ധ ശതകം പിന്നിട്ടു.

278 പന്തുകളില്‍ നിന്നും 42 ബൗണ്ടറികളും അഞ്ചു സിക്സറുകളും പറത്തിയാണ് സെവാഗ് തന്റെ രണ്ടാം ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കുന്ന ഒരേയൊരു ഇന്ത്യാക്കാരനാണ് വീരേന്ദ്ര സേവാഗ്.

വസീം ജാഫര്‍ 73 റണ്‍സ് നേടി പുറത്തായി. ഇന്ത്യ ഇതുവരെ ഒരു വിക്കറ്റിന് 461 റണ്‍സ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്. 540 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്സില്‍ നേടിയത്.

Story first published: Friday, February 24, 2012, 18:07 [IST]
Other articles published on Feb 24, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+