Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ലേഖകന്‍ ആത്മഹത്യ ചെയ്തു

Rebuk7
കേപ്ടൗണ്‍: മുന്‍ സോമാറെസ്റ്റ് നായകനും പ്രശസ്ത്ര ക്രിക്കറ്റ് എഴുത്തുകാരനുമായ പീറ്റര്‍ റൂബക്കിനെ(55) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്രിക് ഇന്‍ഫോ, ദ ഏജ്, സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് എന്നിവയില്‍ സ്ഥിരം കോളമിസ്റ്റായിരുന്നു. ഹെറാള്‍ഡിനും ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനും വേണ്ടി ആസ്‌ത്രേലിയന്‍ ടെസ്റ്റ് പരമ്പര റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്.

ന്യൂലാന്‍ഡ്‌സിലെ സതേണ്‍ സണ്‍ ഹോട്ടലിലാണ് റൂബക്കിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കന്‍ പോലിസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തമാവൂ.

1956 മാര്‍ച്ച് ആറിന് ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡിലായിരുന്നു ജനനം. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റില്‍ ആകൃഷ്ടനായ റൂബക്ക് 1980 ആകുമ്പോഴേക്കും സോമാറെസ്റ്റിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഹോളണ്ടിനെതിരേയുള്ള ഒരു മല്‍സരത്തില്‍ ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യവും റൂബെക്കിനു ലഭിച്ചിരുന്നു. 335 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 33 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 17558 റണ്‍സ് നേടിയിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+