അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍
ക്രിക്കറ്റ് ദൈവത്തിന്റെ മകനും കളിയില്‍ സജീവമാകുന്നു. പടിഞ്ഞാറന്‍ മേഖല അണ്ടര്‍ 14 ലീഗ് ടൂര്‍ണമെന്റിനുള്ള മുംബൈ സാധ്യതാ ടീമില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇതിനകം ഇടംപിടിച്ചുകഴിഞ്ഞു. ജനുവരി 20 മുതല്‍ ഫെബ്രുവരി ഒന്നുവരെ അഹമ്മദാബാദിലാണ് മത്സരങ്ങള്‍ നടക്കുക.
ധീരുഭായ് അംബാനി സ്‌കൂളിലെ തകര്‍പ്പന്‍ ഓള്‍റൗണ്ടറാണ് ഈ കൊച്ചുമിടുക്കന്‍. മുന്‍ നിരയില്‍ നിന്ന് ബാറ്റിങ് ടീമിനെ നയിക്കുന്ന അര്‍ജുന്‍ മികച്ച ഇടംകൈയന്‍ മീഡിയം പേസ് ബൗളര്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഒരു മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.\

വെസ്റ്റ് മത്സരത്തിനുള്ള മുംബൈ ടീം: ആകാശ് സാവ്‌ല്, ദര്‍ശന്‍ പഡാര, വൈഷ്ണവ് നര്‍വെകര്‍, തനുഷ് കൊടിയന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അസിം ഷെയ്ഖ്, ഓംകാര്‍ രഹാതെ, അഭിഷേക് ഷെട്ടി, അഗ്നി ചോപ്ര, ധ്രുവ് വേദക്, ഹാഷിര്‍ ദെഫെദര്‍, മാനസ് റെയ്കര്‍, ജെയ് ദേവ്, ജഹാംഗിര്‍ അന്‍സാരി, യാഷ് ജോഷി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications