സച്ചിന് ഒന്നാം റാങ്ക് നഷ്ടമായി
ദുബായ്: ഏറെ കാലത്തിനു ശേഷം ഏകദിന കളിക്കാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നമ്പര്‍ വണ്‍ പദവിക്ക് രണ്ടാഴ്ചത്തെ ആയുസ് മാത്രം. സച്ചിനില്‍ നിന്നും ഒന്നാം റാങ്ക് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് തട്ടിയെടുത്തു.
ത്രിരാഷ്ട്രകപ്പിലെ ആസ്ത്രേല്യയ്ക്കെതിരായ ഫൈനലുകളിലെ തകര്‍പ്പന്‍ പ്രകടനമാണ് സച്ചിനെ നീണ്ട ഇടവേളക്കു ശേഷം റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഏകപക്ഷീയമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ച പരമ്പരയിലെ മികച്ച സ്കോറുകള്‍ ഗ്രേയം സ്മിത്തിന് കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊടുത്തതോടെ സച്ചിന് ഒന്നാം റാങ്ക് നഷ്ടമായി. ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളില്‍ നിന്നായി 199 റണ്‍സ് നേടിയ സ്മിത്തിന് 39 റേറ്റിംഗ് പോയിന്റുകളാണ് ലഭിച്ചത്.
മൂന്നാം സ്ഥാനത്തു നിന്നാണ് ഗ്രേയം സ്മിത്ത് ഒന്നാം റാങ്കിലെത്തിയത്. സച്ചിന്‍ രണ്ടാം സ്ഥാനത്തേക്കും ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പത്താം സ്ഥാനത്തും വൈസ് ക്യാപ്റ്റന്‍ യുവരാജ് സിംഗ് 17-ാം സ്ഥാനത്തും തുടരുന്നു. ജൂണ്‍ 21ന് ആസ്ത്രേല്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ആരംഭിക്കുന്നതു വരെ ഇപ്പോഴത്തെ റാങ്കിംഗില്‍ മാറ്റമുണ്ടാവാനിടയില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications