Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പറത്തിയ പന്തിന് 64 ലക്ഷം രൂപ

ചെന്നൈ: വിശ്വക്രിക്കറ്റില്‍ ഇന്ത്യയുടെ പട്ടാഭിഷേകം നടത്തിയ പന്തിന് 64 ലക്ഷം രൂപ. ശ്രീലങ്കക്കെതിരെയുള്ള ലോകകപ്പ് ഫൈനലില്‍ വിജയറണ്‍ നേടിക്കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് സിക്‌സര്‍ തൂക്കിയ പന്ത് ലേലം വെച്ചപ്പോഴാണ് വന്‍തുക ലഭിച്ചത്.

Dhoni

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നടത്തിയ ലേലത്തില്‍ നൂറോളം പേരാണ് പങ്കെടുത്തത്. ഓണ്‍ലൈന്‍ കമ്പനിയായ സിഫിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജു വേഗസ്‌നയാണ് മോഹവിലയ്ക്ക് പന്ത് സ്വന്തമാക്കിയത്. സിഫിയിലെ ജീവനക്കാര്‍ക്കായി ഈ പന്ത് സമര്‍പ്പിക്കുകയാണെന്ന് രാജു പറഞ്ഞു. ധോണിയുടെ നേതൃപാടവത്തെ പ്രശംസിയ്ക്കാനും അദ്ദേഹം മറന്നില്ല.

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ ഗ്ലൗസും പോള്‍ മക്കാര്‍ട്ടിനി, എറിക് ക്ലാപ്റ്റണ്‍ എന്നിവരുടെ ഗിറ്റാറുകളും വേഗസ്‌നയുടെ ശേഖരത്തിലുണ്ട്.

Story first published: Friday, November 1, 2013, 16:17 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+