Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷുയെബ് അക്തറിന് ചൊവ്വാഴ്ച ശസ്ത്രക്രിയ

കറാച്ചി: പാകിസ്ഥാന്‍ ഫാസ്റ് ബൗളര്‍ ഷുയെബ് അക്തര്‍ ഫിബ്രവരി 28 ചൊവ്വാഴ്ച മെല്‍ബണില്‍ ആന്ത്രോസ്കോപിക് ശസ്ത്രക്രിയക്ക് വിധേയമാകും.

അക്തറുടെ കാല്‍മുട്ടുകള്‍ക്കാണ് ശസ്ത്രക്രിയ. അക്തറിനെ പരിശോധിച്ച മെല്‍ബണിലെ ഡോക്ടര്‍ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

പരിക്ക് കാരണം അക്തര്‍ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നില്ല. അതേ സമയം അക്തറിന്റെ രണ്ട് കാലുകള്‍ക്കും എങ്ങനെയാണ് അസുഖം ബാധിച്ചതെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു.

ജൂലൈയില്‍ തുടങ്ങുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അക്തറിന് പങ്കെടുക്കാനാവുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സലീം അല്‍തഫ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+