ദില്ലി: പാകിസ്ഥാന്‍ ബൗളര്‍ ഷോയബ് അക്തറിന്റെ ബൗളിംഗ് ആക്ഷന്‍ ഇനിയും പരിശോധിക്കാവുന്നതാണെന്ന് സുനില്‍ ഗവാസ്കര്‍.
ഒരു ബൗളറുടെ ആക്ഷന്‍ എക്കാലത്തേക്കുമായി ശരിവയ്ക്കപ്പെടുന്നില്ല. ബൗളറുടെ ഓരോ പന്തും പരിശോധിക്കപ്പെടേണ്ടതാണ്. ബൗളറുടെ ആക്ഷന്‍ ശരിയല്ലെന്ന് തോന്നിയാല്‍ അമ്പയര്‍ക്ക് വേണ്ട തീരുമാനമെടുക്കാം.
ഷുഐബ് അക്തറിന്റെ ബൗളിംഗ് ആക്ഷനെതിരെ ചില മുന്‍ക്രിക്കറ്റ് കളിക്കാരും ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലും സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഗവാസ്കര്‍ ഇങ്ങനെ പറഞ്ഞത്.
തന്റെ ആസ്ത്രേല്യന്‍ വിമര്‍ശകര്‍ക്കു മറുപടി നല്‍കിക്കൊണ്ട് ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ പരിശോധനക്ക് വിധേയമാവാന്‍ തയ്യാറായത് സ്വീകാര്യമായ മാതൃകയാണെന്നും ഗവാസ്കര്‍ പറഞ്ഞു.