വിലക്ക് ശരിവെച്ചു; അക്തറിന് ഐപിഎല്ലില്‍ കളിക്കാം
ഇസ്ലാമാബാദ്: പാകിസ്‌താന്‍ പേസ് ബൗളര്‍ ഷൊയ്‌ബ് അക്തറിന് അഞ്ചു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം മൂന്നംഗ ട്രിബ്യൂണല്‍ ബോര്‍ഡ് ശരിവെച്ചു.
പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ അക്തര്‍ സമര്‍പ്പിച്ച അപ്പില്‍ തള്ളിക്കൊണ്ടാണ് ട്രിബ്യൂണല്‍ അവസാന വിധി പറഞ്ഞത്.
ഇതോടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ലോക ക്രിക്കറ്റ് വേദിയില്‍ ഉദിച്ചുയര്‍ന്ന താരത്തിന്റെ കരിയറിന് വിരാമമായിരിക്കുകയാണ്.
ബോര്‍ഡിന്റെ കരാര്‍ സമ്പ്രദായത്തെ വിമര്‍ശിച്ചതിനാണ് അക്തറിന് അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം അക്തര്‍ മാപ്പു പറഞ്ഞിരുന്നെങ്കിലും ഇതൊന്നും ഫലം ചെയ്‌തില്ല.
അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അക്തറിന് കളിയ്‌ക്കാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അക്തറിനെ ലേലത്തില്‍ വാങ്ങിയിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications