Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോണ്‍ ടെയ്റ്റ് വിരമിച്ചു

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ഫസ്റ്റ് ക്ലാസ് ഏകദിന മത്സരങ്ങളില്‍ ഇനി കളിക്കില്ലെന്ന് ടെയ്റ്റ് പറഞ്ഞു.

Shaun Tait

അതേസമയം ട്വന്റി 20 യില്‍ സജീവമായി കളിതുടരാനാണ് ഇരുപത്തിയെട്ടുകാരനായ ടെയ്റ്റിന്റെ തീരുമാനം. വേഗമേറിയ പന്തുകളിലൂടെ ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായ ടെയ്റ്റിന്റെ കരിയറില്‍ പരിക്ക് പലപ്പോഴും വില്ലനായി മാറിയിരുന്നു. പരിക്കിനെ തുടര്‍ന്ന് പലപ്പോഴും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടെയ്റ്റിനു കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി ഏകദിന മത്സരങ്ങള്‍ കളിക്കാനുള്ള കായിക ക്ഷമത ഇല്ല. പരുക്കിനെ തുടര്‍ന്നു നിര്‍ബന്ധമായി വിരമിക്കേണ്ട അവസ്ഥ വരെ കാത്തിരിക്കുന്നില്ലെന്നും ഷോണ്‍ ടെയ്റ്റ് പറഞ്ഞു.

161.1 കിലോമീറ്റര്‍ വരെ വേഗതയില്‍ ടെയ്റ്റ് പന്തെറിഞ്ഞിട്ടുണ്ട്. 32 ഏകദിനങ്ങളില്‍ നിന്നായി 62 വിക്കറ്റുകളാണ് ടെയ്റ്റിന്റെ സമ്പാദ്യം. ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയോട് പരാജയപ്പെട്ട കളിയില്‍ ഓസീസിന് വേണ്ടി സച്ചിന്റെ വിക്കറ്റെടുത്തത് ടെയ്റ്റായിരുന്നു. ഇതോടെ സച്ചിന്റെ വിക്കറ്റുമായാണ് ടെയ്റ്റ് ഏകദിനത്തില്‍ നിന്നും വിരമിയ്ക്കുന്നത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+