ഷാരൂഖ് ഗാംഗുലിയെ സോപ്പിടുന്നു
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ ക്രിക്കറ്റ് നയതന്ത്രം വലിയ വാര്‍ത്തയായിരുന്നു. നയതന്ത്രം മുന്‍നിര്‍ത്തിയുള്ള മന്‍മോഹന്റെ ക്ഷണം അനുസരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുകയും ചെയ്തും. ഇപ്പോള്‍ ഐപിഎല്ലിലും ഒരു നയതന്ത്രം നടക്കുന്നു. ഇവിടെ താരങ്ങള്‍ പ്രധാനമന്ത്രിമാരാല്ല മറിച്ച് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും കൊല്‍ക്കത്തയുടെ കടുവ സൗരവ് ഗാംഗുലിയുമാണ്‍.

ഐപിഎല്‍ താരലേലത്തില്‍ സൗരവ് ഗാംഗുലിയെ എടുക്കാത്തിരുന്നതിന് ഷാരൂഖ് ഖാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കേട്ട പഴികള്‍ക്ക് കണക്കില്ല. എന്നാല്‍ ടീമിലെടുക്കാത്ത സങ്കടമെല്ലാം ഗാംഗുലിയ്ക്ക് ഇപ്പോള്‍ തീര്‍ന്നിരിക്കണം. കാരണം റൈഡേഴ്‌സിന്റെ കന്നി ജയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന് വേണ്ടിയാണല്ലോ, സമര്‍പ്പിച്ചതാകട്ടെ ടീം ഉടമ സാക്ഷാല്‍ ഷാരൂഖും. മത്സരത്തിനൊടുവില്‍ റൈഡേഴ്‌സ് ജയം കണ്ടപ്പോഴാണ് ഷാരൂഖ് ഈ വിജയം ഗാംഗുലിയ്ക്കും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന കൊല്‍ക്കത്തക്കാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് ഷാരൂഖ് പറഞ്ഞത്. എങ്ങനെയുണ്ട് ഷാരൂഖിന്റെ ഐപിഎല്‍ തന്ത്രം?
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായ ഗാംഗുലി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനുമായിരുന്നുവെന്ന് ഷാരൂഖ് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് ഇത്തവണ ടീമില്‍ എടുത്തില്ലെന്ന് ചോദിച്ചാല്‍ ഷാരൂഖ് ഇങ്ങനെ പറയും.
ഇത്തവണ താരലേലത്തില്‍ സൗരവിനെ പരിഗണിക്കാതിരുന്നതില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും. ലേലത്തില്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ കോച്ചിനും ടീം മാനേജ്‌മെന്റിനും പൂര്‍ണ സ്വതന്ത്ര്യമാണ് നല്‍കിയത്. അതില്‍ ഞാന്‍ ഇടപെട്ടിട്ടില്ല, വളരെ ക്ലീന്‍ ആയി ഷാരൂഖ് രക്ഷപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications