ഷെയ്ന്‍ വോണിന് 22 ലക്ഷം രൂപ പിഴ

വോണിന്റെയും ദീക്ഷിതിന്റെയും വാദങ്ങള്‍ കേട്ട ശേഷം മൂന്നംഗ ഐപിഎല്‍ കമ്മിറ്റിയാണ് ശിക്ഷ വിധിച്ചത്. മേയ് 11 നു നടന്ന രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന്റെ അവാര്‍ഡുദാനത്തിനു ശേഷം ദീക്ഷിതിനെ നുണയനെന്നും അഹമ്മതി നിറഞ്ഞവനെന്നും വിളിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇതിന് ശേഷം വോണിനെ ന്യായീകരിച്ചും എതിര്‍ത്തും പലരും രംഗത്തെത്തിയിരുന്നു.
ഷെയിന്‍ വോണിന്റെ കാലുനക്കണമെന്ന് മുന്‍ ആസ്‌ത്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ വന്നു. ജോണ്‍സ് തന്നെ ഇക്കാര്യം പിന്നീട് നിഷേധിച്ചു. വോണിന്റെ കാലു നക്കണമെന്നല്ല, റോയല്‍സിന് നല്‍കിയ സേവനം കണക്കിലെടുത്ത് അര്‍ഹമായ ബഹുമാനം നല്‍കണമെന്ന അര്‍ഥത്തില്‍ വോണിന്റെ കാലില്‍ ചുംബിക്കണമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന് ജോണ്‍സ് വിശദീകരിച്ചിരുന്നു.
ജോണ്‍സിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications