
ക്രിക്കറ്റിന്റെ എല്ലാ രൂപത്തില്‍ നിന്നും കഴിഞ്ഞ ആറുമാസമായി വോണ്‍ വിട്ടുനില്‍ക്കുകയാണ്. അതേ സമയം ട്വന്റി മല്‍സരത്തില്‍ തിരിച്ചുവരുന്നതിന് മറ്റ് അര്‍ത്ഥങ്ങളൊന്നും കാണേണ്ടതില്ലെന്ന് വോണ്‍ വ്യക്തമാക്കി.
42 വയസ്സായി. കാര്യങ്ങള്‍ എങ്ങനെ പോവുന്നുവെന്ന് നോക്കാം. ഇത് പുതിയൊരു കളിയാണ്. ഇതിനായി പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചിരുന്ന വോണ്‍ തീര്‍ത്തും നാടകീയമായിട്ടാണ് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ആസ്‌ത്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിലൊരാളാണ് വോണ്‍.