പോര്‍ബന്തറിലെ ദുലീപ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന പരിശീലന കേന്ദ്രം ഇവിടെയാക്കുന്നതിനും ഷാരൂഖ് പദ്ധതിയിടുന്നു. നന്ജി കാളിദാസ് മേത്ത സ്റ്റേഡിയം എന്നാണ് സ്റ്റേഡിയത്തിന് പേര് നല്‍കുകയെന്നാണ് സൂചന.
ജയ് മേത്തയുടെ മുത്തച്ഛന്റെ പേരാണിത്. അടുത്തിടെ ഗുജറാത്ത് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനും മേത്ത സ്പോര്‍ട് െ്രെപവറ്റ് ലിമിറ്റഡും ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി 10 കോടി മുടക്കി സ്റ്റേഡിയം നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
യു.കെ. ആസ്ഥാനമായ ഡേവിഡ് ഹെംസ്റ്റോക്ക് അസോസിയേറ്റാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ക്രിക്കറ്റ് പ്രണയം മൂത്ത് ഐപിഎല്‍ ടീം സ്വന്തമാക്കിയ ഷാരൂഖ് തന്റെ ടീം ജയിച്ചാല്‍ സ്റ്റേഡിയത്തില്‍ മേല്വസ്ത്രമുരിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് പ്രണയത്തിന്റെ ഭാഗമായി ഷാരൂഖ് ജൂഹിയ്ക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനും കൂട്ടുകൂടുന്നത്.