Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിന് സെഞ്ച്വറി: വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വച്ചു

ലാഹോര്‍: 93 പന്തില്‍ സെഞ്ച്വറി തികച്ച വീരന്ദ്ര സെവാഗ് ഏറ്റവും വേഗതയേറിയ ടെസ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണറായി. സുനില്‍ ഗവാസ്കറുടെ 23 വര്‍ഷത്തെ റോക്കോഡ് മറി കടന്നാണ് സെവാഗ് ഈ നേട്ടം കരസ്ഥമാക്കിയത്. വെളിച്ചക്കുറവ് മൂലം കളി നാലാംദിവസവും നിര്‍ത്തിവച്ചു.

നാലാംദിവസം കളി പുനരാരംഭിച്ചപ്പോള്‍ 89 പന്തില്‍ നിന്ന് 96 റണ്‍സെന്ന നിലയിലായിരുന്ന സേവാഗ് അക്തറുടെ പന്തില്‍ ഒരു റണ്‍സും ഡാനിഷ് കനേറിയയുടെ പന്തില്‍ ബൗണ്ടറിയടിച്ചുമാണ് സെഞ്ച്വറി തികച്ചത്.

1983ല്‍ വെസ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കറെടുത്ത സെഞ്ച്വറിയായിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ ഓപ്പണറുടെ പേരിലുണ്ടായിരുന്ന വേഗമേറിയ സെഞ്ച്വറി. 94 പന്തില്‍ നിന്നായിരുന്നു ഗവാസ്കര്‍ അന്ന് നൂറ് തികച്ചത്.

വെളിച്ചക്കുറവ് മൂലം നാലാംദിവസം കളി 70 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. തുടര്‍ന്നും വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനാല്‍ രണ്ട് ഓവറുകള്‍ക്ക് ശേഷം കളി നിര്‍ത്തിവയ്ക്കുയായിരുന്നു.

കളി നിര്‍ത്തിവക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 145 റണ്‍സെടുത്തിട്ടുണ്ട്. 22 ഫോറുകളും ഒരു സിക്സറുമുള്‍പ്പെടെ 108 റണ്‍സെടുത്ത സെവാഗും 38 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡുമാണ് ക്രീസില്‍.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+