ദില്ലി: ശ്രീലങ്കയ്ക്കെതിരായുള്ള ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചു. ഫോമില്ലായ്മയെ തുടര്‍ന്ന് വെസ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട വീരേന്ദര്‍ സെവാഗിന് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.
ഫിബ്രവരി 12ന് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള ഒടുവിലത്തെ അവസരമെന്ന നിലയിലാണ് സെവാഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും പേസ് ബൗളര്‍ മുനഫ് പട്ടേലും ടീമില്‍ തിരിച്ചെത്തി. പരിക്ക് ഭേദമായതോടെയാണ് പട്ടേല്‍ ടീമില്‍ വീണ്ടും ഇടം പിടിച്ചത്. പഠാന്‍ വെസ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ കളിച്ചിരുന്നു.
ഓപ്പണര്‍ ഗൗതം ഗംഭീര്‍, സ്പിന്നര്‍ രമേഷ് പവാര്‍, മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു.
ടീം: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, റോബിന്‍ ഉത്തപ്പ, യുവരാജ്സിംഗ്, ദിനേശ് കാര്‍ത്തിക്, മഹേന്ദ്രസിംഗ് ധോണി, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍കര്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍, എസ്.ശ്രീശാന്ത്, മുനഫ് പട്ടേല്‍.