വീറു കാട്ടുമോ വിന്‍ഡീസിനോട്?
ചെന്നൈ: ലോകഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനിറങ്ങുന്നു. ക്വാര്‍ട്ടര്‍ ഉറപ്പിച്ചാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ തങ്ങളുടെ എതിരാളികളെ തീരുമാനിയ്ക്കുന്നതില്‍ഞായറാഴ്ചത്തെ മത്സരം നിര്‍ണായകമാണ്. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ഇന്ത്യ-വിന്‍ഡീസ് മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പിലെ രണ്ട്, മൂന്ന് നാല് സ്ഥാനക്കാരെ തീരുമാനിയ്ക്കുന്നത്. മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക് ദുര്‍ഘടമാണ്. ജയിച്ചാല്‍ ഇന്ത്യയുടെ എതിരാളികളാവുന്നത് നാലാം കപ്പ് ലക്ഷ്യമിടുന്ന ആസ്‌ത്രേലിയയാവും. മറിച്ചാായാല്‍ എ ഗ്രൂപ്പിലെ കരുത്തരായ ലങ്കയെയാവും ഇന്ത്യ നേരിടേണ്ടി വരിക. ചെകുത്താനും കടലിനുമിടയിലേക്കാണ് ഇന്ത്യ ചെന്നിറങ്ങുന്നതെന്ന് ചുരുക്കം. പവര്‍പ്ലേകളില്‍ വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും ബാറ്റിംഗ് പവര്‍പ്ലേയില്‍ ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞു. ഫീല്‍ഡിംഗിലും ബൗളിംഗിലുള്ള പോരായ്മകളും പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
അതേ സമയം വിന്‍ഡീസിനെതിരെ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. വലതു കാലിലെ പരുക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് സേവാഗിന്റെ കാര്യം സംശയത്തിലായത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയെങ്കിലും മത്സരം നിര്‍ണായകമല്ലാത്തതിനാല്‍ പരുക്കു ഗുരുതരമാകാതിരിക്കാന്‍ സേവാഗിനെ പുറത്തിരുത്തുമെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി സൂചിപ്പിച്ചു.
സേവാഗിന്റെ അഭാവത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഗൗതം ഗംഭീറാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ലെഗ് സ്പിന്നര്‍ പീയുഷ് ചൗള നിറംമങ്ങിയ പ്രകടനം തുടരുന്നതാണ് അശ്വിന് വഴിതെളിഞ്ഞത്. വിന്‍ഡീസ് ടീമില്‍ നാല് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതിനാല്‍ ഹര്‍ഭജന്‍ സിംഗിനൊപ്പം അശ്വിന്‍ പന്തെറിയും.
എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി തികയ്ക്കാനൊരുങ്ങുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 51 സെഞ്ചുറിയും ഏകദിനത്തില്‍ 48 സെഞ്ചുറിയും നേടിയ സച്ചിന്‍ ഞായറാഴ്ച സെഞ്ചുറിയടിച്ചാല്‍ ആരും മോഹിയ്ക്കുന്ന റെക്കാര്‍ഡിന് ഉടമയാവാം. ചെപ്പോക്കിലെ ഗ്രൗണ്ട് സച്ചിന് ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ കളിച്ച 14 ടെസ്റ്റുകളില്‍ അഞ്ചു തവണ അദ്ദേഹം 100 കടന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് (111) സച്ചിന്‍ 99 ാം സെഞ്ചുറി തികച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications