സെവാഗിനെ തിരിച്ചു വിളിച്ചേക്കും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഫോമിലല്ലാത്ത വീരേന്ദര്‍ സെവാഗിനെ ഉള്‍പ്പെടുത്തിയേക്കും.
ശനിയാഴ്ചയാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെവാഗിനെ വെസ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
ഫിബ്രവരി 12നാണ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. അതിനു മുമ്പ് ഫോം തെളിയിക്കുന്നതിന് സെവാഗിന് കിട്ടുന്ന ഒടുവിലത്തെ അവസരങ്ങളായിരിക്കും ഫിബ്രവരി എട്ടിനും 11നും നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യത്തെ രണ്ട് ഏകദിനങ്ങള്‍.
ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ തന്റെ ജന്മസ്ഥലമായ ബറോഡയില്‍ നടന്ന വെസ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ കളിക്കാനായി തിരിച്ചുവിളിച്ചിരുന്നു. ഇത് പരിഗണിക്കുമ്പോള്‍ സെവാഗിനും ഒരു അവസരം കൂടി നല്‍കാന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും.
ഹരിയാനക്കെതിരെ നടന്ന മത്സരത്തില്‍ ദില്ലിക്കു വേണ്ടി സെഞ്ച്വറി നേടിയ സെവാഗ് ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ടീമില്‍ തിരിച്ചെടുക്കുകയാണെങ്കില്‍ സെവാഗിനെ ഏതു സ്ഥാനത്ത് കളിപ്പിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. ഗംഭീര തിരിച്ചുവരവ് നടത്തിയ സൗരവ് ഗാംഗുലിക്കൊപ്പം വെടിക്കെട്ട് പ്രകടനത്തിലൂടെ റോബിന്‍ ഉത്തപ്പയും ഓപ്പണര്‍ സ്ഥാനത്തിന് അനുയോജ്യനാണെന്ന് തെളിയിച്ചതോടെ സെവാഗിനെ വീണ്ടും ഓപ്പണറാക്കാനുള്ള സാധ്യത കുറവാണ്. മധ്യനിരയിലും ഇപ്പോള്‍ ഇന്ത്യക്ക് മികച്ച ഫോമിലുള്ള കളിക്കാരുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications