ദില്ലി: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭാവം ചിലപ്പോഴൊക്കെ അറിയുന്നുണ്ടെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ്.
ഗാംഗുലിക്കും കോച്ച് ഗ്രെഗ് ചാപ്പലിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഗാംഗുലിയുടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്ന് താന്‍ കരുതുന്നില്ല. ഒരു അവസരം കൂടി ലഭിച്ചാല്‍ മികച്ച കളി ഗാംഗുലിക്ക് പുറത്തെടുക്കാനാവും. ഗാംഗുലി സെഞ്ച്വറിയടിച്ച അവസരങ്ങളില്‍ മിക്കപ്പോഴും ഇന്ത്യ ജയിച്ചിട്ടുണ്ട്.
തനിക്ക് ഗാംഗുലിയില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. തനിക്കും യുവരാജ്സിംഗിനും മുഹമ്മദ് കെയ്ഫിനും ഹര്‍ഭജന്‍സിംഗിനും അഗാര്‍കറിനും ഗാംഗുലിയുടെ പ്രോത്സാഹനം ഏറെ ഗുണം ചെയ്തിട്ടുണ്ട്.
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ സ്റീവ് വോയാണെന്നും രണ്ടാമന്‍ ഗാംഗുലിയാണെന്നും സെവാഗ് പറഞ്ഞു. ഒരു പക്ഷേ ദ്രാവിഡിന്റെ കരിയറിന്റെ അവസാന കാലമാവുമ്പോഴേക്കും അദ്ദേഹമായിരിക്കാം മികച്ച ക്യാപ്റ്റന്‍.
ചാപ്പല്‍ അമിതമായി ഇന്ത്യന്‍ ടീമിനെ നിയന്ത്രിക്കുന്നുവെന്ന് അഭിപ്രായമില്ല. സച്ചിനും ദ്രാവിഡും കുംബ്ലെയുമൊക്കെ വിരമിക്കുമ്പോഴേക്കുംമ ധോണിയും യുവരാജും സെവാഗും ഇര്‍ഫാനും ഹര്‍ഭജനും വിജയം സൃഷ്ടിക്കുന്ന കളിക്കാരായി നിലനില്‍ക്കും.
ധോണിയും യുവരാജും റെയ്നയും ഇര്‍ഫാന്‍ പഠാനും ഇന്ത്യക്ക് വിജയം ഒരുക്കുന്ന കളിക്കാരാണ്. അമ്പത് പന്ത് നേരിടുമ്പോള്‍ അമ്പത് റണ്‍സ് നേടുന്ന ഇവരുടെ ബാറ്റിംഗ് വളരെ മികച്ചതാണെന്നും സെവാഗ് പറഞ്ഞു.