Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗിന് പരിക്ക് പരിശോധന

ദില്ലി: ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ടീം ക്യാംപില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചു. പരിശീലനത്തിനിടെ പരുക്കേറ്റതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ക്കാണ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sehwag

ഇംഗണ്ടിനെതിരായ മല്‍സരത്തിനു മുമ്പായുള്ള പരിശീലനത്തിലാണ് സേവാഗിന്റെ ദേഹത്ത് പന്തു കൊണ്ടത്. വാരിയെല്ലിന്റെ ഭാഗത്താണ് പരുക്കേറ്റത്. സാരമുള്ള പരുക്കല്ലെന്നാണ് അറിയുന്നത്. എന്നാലും വിശദമായ പരിശോധനയ്ക്കു ശേഷം ഉടന്‍ തന്നെ സേവാഗ് ടീമിനൊപ്പം എത്തും.

ലോകകപ്പ് ടീമില്‍ സേവാങിന്റെ ബാറ്റിങ് കരുത്തില്‍ വന്‍ പ്രതീക്ഷയാണ് ടീമും ആരാധകരും അര്‍പ്പിച്ചിരിയ്ക്കുന്നത്.സേവാങിന് വെടിക്കെട്ട് തുടക്കം ലഭിച്ചാല്‍ ടീം കൂറ്റന്‍ സ്കോറിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഇപ്പോള്‍ പുറത്തുവന്ന പരിക്ക് വാര്‍ത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമിച്ച ഇന്ത്യന്‍ ടീം ബുധനാഴ്ച മുതല്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+