ഇന്ത്യയുടെ രണ്ടാം സന്നാഹമത്സരം ചെപ്പോക്കില്‍

സമീപകാല മാച്ചുകളൊന്നും ന്യൂസിലാന്റിന് ആശാവഹമല്ല. എന്നാല്‍ ആദ്യ സന്നാഹ മല്‍സരത്തില്‍ അവര്‍ അയര്‍ലണ്ടിനെതിരെ വിജയം നേടിയിരുന്നു.
ബുധനാഴ്ചത്തെ മത്സരത്തില്‍ ബംഗഌരിലെ മത്സരത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. .
ആസ്‌ത്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ന്യൂസിലാന്‍ഡിനെതിരെ കളത്തിലിറങ്ങുമെന്നും ധോണി പറഞ്ഞു.
കഴിഞ്ഞ ഫിബ്രവരിക്കുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന മത്സരത്തിനിറങ്ങുന്നുവെന്നതാണ് ബുധനാഴ്ചത്തെ മത്സരത്തിന്റെ പ്രത്യേകത. ആസ്‌ത്രേലിയ്‌ക്കെതിരെ സെവാഗും ഗംഭീറുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത്. എന്നാല്‍ ചെപ്പോക്കില്‍ ഗംഭീറിനുപകരം സച്ചിനായിരിക്കും ഓപ്പണര്‍.
ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്നും വെറും സന്നാഹ മത്സരമായിട്ടല്ല ഈ മത്സരത്തെ കാണുന്നതെന്നും ധോണി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications