ദില്ലി: ശ്രീലങ്കയില്‍ ജൂലായ് 30 ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ സംപ്രേഷണത്തെക്കുറിച്ച് ഉത്തരവു പുറപ്പെടുവിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി കേരള ഹൈക്കോടതിയെ വിലക്കി.
അശോക് ബാന്‍, എസ്.ബി സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ഈ ഉത്തരവ് സംപ്രേഷണം സംബന്ധിച്ച് പ്രസാര്‍ ഭാരതിക്കും ടെന്‍ സ്പോട്സിനും എന്തെങ്കിലും ഉടമ്പടികളുണ്ടാക്കാന്‍ എതിരല്ലെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
ക്രിക്കറ്റ് മത്സരം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് തിങ്കളഴ്ചക്കു മുന്‍പ് ഇത് ഇതു സംബന്ധിച്ചുള്ള നോട്ടീസയക്കണമെന്നും ഉത്തരവുണ്ട്. ഈ കേസില്‍ ഇനി ആഗസ്ത് എട്ടിനു വാദം തുടരും.
ശ്രീലങ്ക, ഇന്ത്യ, വെസ്റ് ഇന്‍ഡീസ് എന്നിവയുള്‍പ്പെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ സംപ്രേഷണാവകാശം ദൂരദര്‍ശനു കൂടി നല്‍കണമെന്ന് ടെന്‍ സ്പോര്‍ട്സിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ കേസ് സുപ്രീംകോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ടെന്‍ സ്പോര്‍ട്സ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.