വെല്‍ഡണ്‍ ഗാംഗൂലി വെല്‍ഡണ്‍
മൊഹാലി : തളരാത്ത പോരാളിയാണ് താനെന്ന് ഒരിക്കല്കൂടി സൗരവ് ഗാംഗൂലി തെളിയിച്ചു. വീറുറ്റ സെഞ്ച്വറിയിലൂടെ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായ സൗരവ് വിമര്ശകര്ക്ക് ചുട്ടമറുപടി നല്കി. 225 പന്തുകളില് നിന്ന് എട്ടു ബൗണ്ടറികളോടെ 102 റണ്സ് നേടിയാണ് സൗരവ് ഓസീസ് പടയ്ക്ക് കീഴടങ്ങിയത്.
124 പന്തുകളില് നിന്ന് എട്ടു ഫോറും നാലു സിക്സുമടക്കം 92 റണ്സ് അടിച്ചു കൂട്ടിയ ധോണിയും ഇന്ത്യന് ഇന്നിംഗ്സിന് മികച്ച സംഭാവന നല്കി. സെഞ്ച്വറിയിലേയ്ക്ക് കുതിച്ച ധോണിയെ പി എം സിഡിലാണ് വിക്കറ്റിനു മുന്നില് കുരുക്കിയത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് ക്ഷണത്തില് വിക്കറ്റുകള് നഷ്ടമായി. ഈ പര്യടനത്തില് സഹീര് ഖാനു മുന്നില് വിറയ്ക്കുന്ന മാത്യു ഹെയ്ഡന്റെ ദുര്ബിധി മൊഹാലിയിലും തുടര്ന്നു. മൂന്നു പന്തുകള് മാത്രം നേരിട്ട് റണ്ണൊന്നുമെടുക്കും മുമ്പെ കുറ്റി പിഴുതു തെറിക്കുന്നത് കണ്ട് നിരാശനായി ഹെയ്ഡന് കൂടാരം പൂകി.
അഞ്ചു റണ്സ് മാത്രം നേടിയ പോണ്ടിംഗിന്റെ ഊഴമായിരുന്നു അടുത്തത്. ഇശാന്ത് ശര്മ്മയുടെ പന്തില് ഓസീസ് നായകന് എല്ബിഡബ്ല്യൂവായി തിരികെ നടന്നു. 33 റണ്സ് നേടിയ കാറ്റിച്ചിനെ മിശ്ര ബൗള്ഡാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications