Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ദാദ പാഡഴിക്കുന്നു

ബാംഗ്ലൂര്‍ : അവസാനം സൗരവ് ഗാംഗൂലി രഹസ്യം വെളിപ്പെടുത്തി. ആസ്ട്രേലിയയ്ക്കെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ബംഗാള്‍ കടുവ ക്രിക്കറ്റില്‍ നിന്നും വിരമിക്കും.

ഈ മാസം ഒമ്പതിന് ബാംഗ്ലൂരില്‍ ആരംഭിക്കുന്ന ടെസ്റ്റ് ടീമിനോടൊപ്പം പരിശീലനം നടത്തവെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ടീം നായകന്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിക്കൊടുത്ത നായകനാണ് സൗരവ് ഗാംഗൂലി. ക്രിക്കറ്റ് പരിശീലകന്റെ വേഷത്തില്‍ തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുവതാരങ്ങള്‍ക്കു വേണ്ടി താന്‍ വഴിമാറുകയാണെന്നാണ് ഗാംഗൂലി പ്രഖ്യാപിച്ചത്. യുവരാജ്, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ തുടങ്ങി പ്രതിഭകള്‍ ടീമിലിടം കിട്ടാതെ പുറത്തു നില്‍ക്കുമ്പോള്‍ തന്നെപ്പോലുളളവര്‍ പിന്മാറുന്നതാണ് നല്ലത്.

ടീമില്‍ തുടരുന്നതിനെതിരെ അനേകം ഭീഷണികള്‍ താന്‍ നേരിടുന്നുണ്ടെന്നും ഗാംഗൂലി വെളിപ്പെടുത്തി. ആസ്ട്രേലിയയ്ക്കെതിരെയുളള ടീമില്‍ ഗാംഗൂലിയെ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍നായകന് മാന്യമായി വിരമിക്കാനുളള അവസരം നല്‍കാനാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ ഗാംഗൂലി തന്നെ നിഷേധിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:02 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+