Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര തിരിച്ചുവരവോടെ ഗാംഗുലി

നാഗ്പൂര്‍: 16 മാസത്തെ ഇടവേളക്കു ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വെസ്റ് ഇന്‍ഡീസിനെതിരെ ഉജ്വലപ്രകടനം കാഴ്ചവച്ചു.

ഗൗടം ഗംഭീറിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗാംഗുലിക്ക് രണ്ട് റണ്‍സിനാണ് 23-ാം സെഞ്ച്വറി നഷ്ടമായത്. സെഞ്ച്വറി അടുത്തെത്തിയ നിമിഷത്തില്‍ ഗാംഗുലി റണ്ണൗട്ടാവുകയായിരുന്നു.

വിമര്‍ശകരുടെ നാവടക്കുന്ന ഉജ്വല പ്രകടനമാണ് ഗാംഗുലി കാഴ്ച വച്ചത്. തന്റെ പ്രതാപകാലത്തിലെന്ന പോലെ കൂറ്റന്‍ സിക്സറുകളും ബൗണ്ടറികളും മനോഹരമായി പായിച്ച ഗാംഗുലി തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു.

2005 സപ്തംബര്‍ ആറിന് സിംബാബ്വെയിലെ ഹരാരയില്‍ ന്യൂസിലാന്‍ഡിന് എതിരെ 31 റണ്‍സ് നേടിയ ശേഷം 16 മാസക്കാലം അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ നിന്ന് പല കാരണങ്ങളാല്‍ വിട്ട് നിന്നതിനു ശേഷമാണ് ഗാംഗുലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.

ലോകകപ്പ് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ഗാംഗുലി കാഴ്ച വച്ചത്.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+