ഷോയിബും സാനിയയും കൊമ്പുകോര്‍ക്കുന്നു
ദില്ലി: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ വിഐപി ദമ്പതികള്‍ തമ്മില്‍ സംഘട്ടനം. ടെന്നിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്കുമാണ് ഇന്ത്യ-പാക് മത്സരത്തിന്റെ പേരില്‍ കൊമ്പുകോര്‍ക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഇരവരും മത്സരം സംബന്ധിച്ച തര്‍ക്കങ്ങള്‍ നടത്തുന്നത്. സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സാനിയ. എന്നാല്‍ ഷോയിബ് ഇതിനെതിരാണ് സ്വന്തം ടീം വിജയിക്കുമെന്നാണ്, അദ്ദേഹം പറയുന്നത്. ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി ആര്‍പ്പുവിളിക്കും, യുദ്ധം തുടങ്ങിക്കഴിഞ്ഞു, കാത്തിരുന്നോ കൂഞ്ഞേ എന്നിങ്ങനെയാണ് സാനിയയ്ക്ക് മറുപടിയായി ഷോയിബ്് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സാനിയയ്ക്കും ഷോയിബിനും ഇടയില്‍ മാത്രമല്ല ട്വിറ്ററിലും, ഫേസ്ബുക്കിലും എല്ലാം ഇന്ത്യ-പാക് മത്സരത്തിന്റെ ആവേശം നുരയുകയാണ്. രണ്ടു ടീമുകള്‍ക്കും ആരാധകരുടെ വക അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്രതാരങ്ങളും കായികതാരങ്ങളുമെല്ലാം ടീം ഇന്ത്യയ്ക്ക് പുറകില്‍ അണിനിരക്കുകയാണ്.
ശരിക്കും ആസ്വദിക്കുക. നിങ്ങള്‍ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. ഇവിടെ മയാമിയില്‍ ഞങ്ങള്‍ നൃത്തം തുടങ്ങിക്കഴിഞ്ഞു. ടീം ഇന്ത്യയ്ക്ക് ആവേശം പകര്‍ന്ന് ടെന്നിസ് താരം മഹേഷ് ഭൂപതി ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്.
ബോളിവുഡ് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളിലൊരാളുമായ ശില്‍പ ഷെട്ടി, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി തുടങ്ങിയവരും ട്വീറ്റുകളുമായി രംഗത്തുണ്ട്.
ലോകകപ്പിനിടെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കുവേണ്ടി നാട്ടിലേക്കു മടങ്ങിയ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സനും ആവേശത്തില്‍ പങ്കുചേരുന്നു. ''ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍, യുവി അടിച്ചു തകര്‍ക്കുകയാണല്ലോ. പീറ്റേഴ്‌സന്‍ കുറിച്ചിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications