കറാച്ചി: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ വെല്ലുവിളി. രാജ്യാന്തര തലത്തിലെ 100ാം സെഞ്ചുറി എന്ന നേട്ടത്തിലെത്താന്‍ സച്ചിനെ ഈ ലോകകപ്പില്‍ അനുവദിക്കില്ലെന്നാണ് അഫ്രീദി പറയുന്നത്. അതിനായി സച്ചിന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും താരം പറഞ്ഞു.

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിട്ടില്ലെന്നതു ചരിത്രം മാത്രമാണ്. പാക്ക് ടീമിനു ചരിത്രം മാറ്റിയെഴുതുന്ന ശീലമുണ്ട്- അഫ്രീദി പറഞ്ഞു. മാര്‍ച്ച് 30ന് ബുധനാഴ്ച മൊഹാലിയിലാണ് ഇന്ത്യ പാക്കിസ്തന്‍ സെമി ഫൈനല്‍. ടെസ്റ്റിലും ഏകദിനത്തിലുമായി ഇതിനകം സച്ചിന്‍ 99 സെഞ്ചുറികള്‍ എടുത്തിട്ടുണ്ട്.