വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടു കൊല്ലം കൂടി ടെസ്റ്റ് കളിയ്ക്കും: സച്ചിന്‍

അഹമ്മദാബാദ്: അന്താരാഷ്ട്രക്രിക്കറ്റില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മോഹം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സച്ചിന്റെ അന്താരാഷ്ട്രകരിയറിലെ 23 വര്‍ഷം പൂര്‍ത്തിയായത്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചാല്‍ രണ്ടുവര്‍ഷം കൂടി കളിക്കാം-ഡെയ്‌ലി ഭാസ്‌കറിനു അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷം കൂടി കളിയ്ക്കാന്‍ സാധിച്ചാല്‍ സച്ചിന്‍ മറ്റൊരു അപൂര്‍വ റെക്കോഡിനും ഉടമയാകും. ഏഴ് ലോകകപ്പില്‍ കളിയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി ഇതോടെ സച്ചിന് സ്വന്തമാകും. ആറു മത്സരങ്ങള്‍ കളിച്ച പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാവുക. ഏകദിനത്തില്‍ 50 സെഞ്ച്വറി എന്ന അപൂര്‍വം നേട്ടം സച്ചിന്റെ തൊട്ടടുത്തെത്തിയിട്ടുണ്ട്.

ആഭ്യന്തരക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ബഹുമതി നേടാന്‍ സച്ചിന് ഇനി 1232 റണ്‍സ് കൂടി വേണം. സുനില്‍ ഗാവസ്‌കര്‍ നേടിയ 25834 റണ്‍സാണ് ഇതുവരെയുള്ളതില്‍ വച്ചേറ്റവും ഉയര്‍ന്ന സ്‌കോര്‍.

മഹാരാജാവും യുവരാജാവും

മഹാരാജാവും യുവരാജാവും

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മുംബൈയില്‍ നടന്ന പരിശീലനക്യാംപില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിങും

ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ

ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ

ആസ്‌ത്രേലിയന്‍ സര്‍ക്കാറിന്റെ ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ പുരസ്‌കാരം സ്വീകരിച്ചതിനുശേഷം സച്ചിന്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു

ഇത് സച്ചിന്‍ സ്‌റ്റൈല്‍

ഇത് സച്ചിന്‍ സ്‌റ്റൈല്‍

പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുംബൈയിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

രഞ്ജിയിലും സച്ചിന്‍

രഞ്ജിയിലും സച്ചിന്‍

റെയില്‍വേയ്‌ക്കെതിരായ രഞ്ജി മത്സരങ്ങള്‍ക്കായി മുംബൈയിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സഹീര്‍ ഖാനോടൊപ്പം

Story first published: Friday, November 16, 2012, 14:25 [IST]
Other articles published on Nov 16, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X