Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ 2014 ലോര്‍ഡ്‌സ് ടെസ്റ്റിലും കളിച്ചേക്കും

മുംബൈ: ഇരുന്നൂറാം ടെസ്റ്റ് കളിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രി. സച്ചിന്‍ 2014 ല്‍ നടക്കാനിരിക്കുന്ന ലോര്‍ഡ്‌സ് ടെസ്റ്റിലും കളിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് രവി ശാസ്ത്രി പറഞ്ഞു. സച്ചിനുമായി വളരെ അടുപ്പമുള്ള രവി ശാസ്ത്രിയുടെ വാക്കുകള്‍ സത്യമാകണേ പ്രതീക്ഷയിലാണ് ആരാധകര്‍.

200 ടെസ്റ്റ് എന്ന ചരിത്ര നേട്ടത്തിനരികെ നില്‍ക്കുന്ന സച്ചിന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്നാണ് അഭ്യൂഹങ്ങള്‍. സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് നാട്ടില്‍ വെച്ച് കളിക്കാനായി ബി സി സി ഐ പൊടുന്നനെ തീരുമാനമെടുത്തതും സച്ചിന്‍ ഈ ടെസ്റ്റോടെ വിരമിച്ചേക്കും എന്ന സൂചനങ്ങള്‍ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളോട് സച്ചിന്‍ പ്രതികരിക്കാതിരുന്നതും റിട്ടയര്‍മെന്റ് വാര്‍ത്തകള്‍ക്ക് ബലം നല്‍കി.

sachin

ദക്ഷിണാഫ്രിക്കയുമായി നവംബറില്‍ നടക്കാനിരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ബി സി സി ഐ രണ്ട് ടെസ്റ്റുകള്‍ കളിക്കാനായി വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നു. വിന്‍ഡീസുമായുള്ള പരമ്പര ഉറപ്പായ സ്ഥിതിക്ക് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബറിലായിരിക്കും ഈ പരമ്പര നടക്കുക.

40 കാരനായ സച്ചിന്റെ കരിയറില്‍ ഇപ്പോള്‍ 198 ടെസ്റ്റുകളുടെ തിളക്കമുണ്ട്. ഏകദിന - ട്വന്റി ക്രിക്കറ്റുകളില്‍ നിന്നും സച്ചിന്‍ നേരത്തെ തന്നെ വിരമിച്ചിരുന്നു. ആറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായതോടെ സച്ചിന്‍ ഐ പി എല്ലില്‍ നിന്നും വിരമിച്ചിരുന്നു. ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ സച്ചിന്‍ ട്വന്റി - ട്വന്റി ക്രിക്കറ്റും നിര്‍ത്തുമെന്നാണ് കരുതുന്നത്.

Story first published: Sunday, September 8, 2013, 9:48 [IST]
Other articles published on Sep 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+