Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മദ്യക്കമ്പനി ഓഫര്‍ചെയ്ത വന്‍തുക സച്ചിന്‍ നിരസിച്ചു

Sachin Tendulkar
മുംബൈ: ക്രിക്കറ്റിലായാലും വ്യക്തിജീവിതത്തിലായാലും എന്നും അനുകരിക്കാന്‍ യോഗ്യനായ വ്യക്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഇക്കാര്യം അദ്ദേഹം ഇതാ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. പരസ്യത്തിന് വന്‍ തുക ഓഫര്‍ചെയ്തുകൊണ്ടുള്ള ഒരു മദ്യക്കമ്പനിയുടെ ക്ഷണം അദ്ദേഹം നിരസിച്ചു.

പണത്തിനായി നമ്മുടെ പല താരങ്ങളും എന്തിനും തയ്യാറാകുമ്പോഴാണ് സ്ച്ചിന്‍ ഇക്കാര്യത്തില്‍ ഏവര്‍ക്കും മാതൃകയായത്. മദ്യകമ്പനിയുടെ ബ്രാന്റ് അംബാസഡറാകാനായിരുന്നു ക്ഷണം.

ഇത് സച്ചിന്‍ സ്വീകരിച്ചിരുന്നെങ്കില്‍ സ്‌പോര്‍ട് ലോകത്തുനിന്നും പരസ്യം വഴി ഏറ്റവും വലിയ തുക നേടുന്ന വ്യക്തിയെന്ന വിശേഷണം സച്ചിന് സ്വന്തമാകുമായിരുന്നു. വേള്‍ഡ് സ്‌പോര്‍ടസ് ഗ്രൂപ്പ് ഈ സംഭവം സ്ഥിരീകരിച്ചു. എന്നാല്‍, മദ്യകമ്പനിയുടെ പേരുവിവരം വെളിപ്പെടുത്തിയില്ല.

സ്‌പോര്‍ട്‌സിലെ ഏറ്റവും വലിയ കരാര്‍തുക 40 കോടി രൂപ കഴിഞ്ഞദിവസം മഹേന്ദ്രസിംഗ് ഡോണിക്ക് ലഭിച്ചിരുന്നു. ഇതിനെയും കടത്തിവെട്ടുന്നതായിരുന്നു സച്ചിനുള്ള ഓഫര്‍.

കഴിഞ്ഞദിവസം മദ്യരാജാവ് വിജയ് മല്യയുടെ യുബി ഗ്രൂപ്പുമായി ക്രിക്കറ്റ്ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 29 കോടിയുടെ പരസ്യക്കരാര്‍ ഒപ്പുവച്ചത് വാര്‍ത്തയായതിന് പിന്നാലെയാണ് ഇത്തരമൊരു കരാര്‍ നിരസിച്ചുകൊണ്ട് സച്ചിന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Story first published: Tuesday, May 15, 2012, 11:57 [IST]
Other articles published on May 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+