Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് ദൈവം 40

മുംബൈ: അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത് വര്‍ഷം എ ഡി 53 ആണ്. എ ഡി എന്നാല്‍ ആഫ്റ്റര്‍ ഡിയഗോ. ഏതാണ്ടിതേ സ്ഥിതിയിലാണ് ഇന്ത്യയിലെ സച്ചിന്‍ ആരാധകരും. 99 ലോകകപ്പിനിടെ ക്രിക്കറ്റ് ഞങ്ങള്‍ക്ക് മതമാണ്, സച്ചിന്‍ ദൈവവും എന്നൊരു കൂട്ടം ആളുകള്‍ ബാനര്‍ ഉയര്‍ത്തിയത് ഒരു നിമിത്തമായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും സച്ചിനെ ക്രിക്കറ്റ് ദൈവമെന്ന് വാഴ്ത്താന്‍ കാത്തുനിന്നവര്‍ക്ക് ലഭിച്ച തുടക്കം.

മറ്റൊരു ഏപ്രില്‍ 24 കൂടി വന്നെത്തുമ്പോള്‍ സച്ചിന് ഒരു വയസ്സുകൂടി കൂടുമല്ലോ എന്നതാണ് ആരാധകരുടെ ആശങ്ക. സച്ചിന് പ്രായമാകുന്നതോ സച്ചിന്‍ കളി നിര്‍ത്തുന്നതോ അവര്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. ക്രിക്കറ്റ് എന്ന കളി ലോകത്തുള്ള കാലത്തോളം തങ്ങളെ രസിപ്പിക്കാനായി ദൈവം ഭൂമിയിലേക്കയച്ചതാണ് സച്ചിനെ എന്നവര്‍ വിശ്വസിക്കുന്നു.

sachin

ഞാന്‍ ദൈവത്തെ കണ്ടു, അയാള്‍ ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റുചെയ്യുകയാണ് - വാഴ്ത്തുമൊഴികള്‍ക്ക് പിശുക്കുകാട്ടാറുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് സച്ചിനെ ദൈവത്തോടുപമിച്ച കളിക്കാരില്‍ പ്രമുഖന്‍. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കെന്ത് പാപവും ചെയ്യാം, ദൈവം സച്ചിന്റെ ബാറ്റിംഗില്‍ മതിമറന്നിരിക്കയാവും എന്ന് ഒരു ആരാധകന്‍ സ്വന്തം പേജില്‍ എഴുതിയിട്ടത് ഇങ്ങനെയാണ്.

കരിയറിലെ അന്ത്യഘട്ടത്തിലാണ് സച്ചിന്‍. ഏതാണ്ട് 23 കൊല്ലങ്ങള്‍ക്കപ്പുറത്ത് പാകിസ്താനെതിരെ അരങ്ങേറിയ 17 കാരന്‍ പയ്യനില്‍ നിന്നും ലോകം ആരാധിക്കുകയും അമ്പരക്കുകയും ചെയ്യുന്ന കളിക്കാരനിലേക്കുള്ള വളര്‍ച്ചയില്‍ വഴിമാറിയ റെക്കോര്‍ഡുകള്‍ക്ക് കണക്കില്ല.

ഏകദിനത്തില്‍ നിന്നും വിരമിച്ച സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും മിന്നുന്ന ഫോമില്‍ കുറച്ചുകാലം കൂടി കളിക്കണേ എന്ന ആഗ്രഹത്തിലാണ് കോടിക്കണക്കിന് വരുന്ന ആരാധകര്‍. ഒപ്പം പിറന്നാള്‍ ദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു സച്ചിന്‍ സ്‌പെഷല്‍ ഇന്നിംഗ്‌സും.

Story first published: Tuesday, April 23, 2013, 16:03 [IST]
Other articles published on Apr 23, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+