വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫോര്‍മുല 1: ഇന്ത്യന്‍ അരങ്ങേറ്റത്തിന് സച്ചിനും

By Lakshmi
Sahara Force India
ദില്ലി: ഫോര്‍മുല 1ന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തിന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. 2011 എയര്‍ടെല്‍ ഫോര്‍മുല 1 ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രിക്‌സ് ദില്ലിയില്‍ പുതുതായി നിര്‍മ്മിച്ച ബുദ്ധ ഇന്റര്‍നാഷണല്‍ റേസിംഗ് സര്‍ക്യുട്ടില്‍ ആരംഭിക്കാനിരിക്കുകയാണ്.

ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന ഫോര്‍മുല റെയ്‌സിനെക്കുറിച്ചുള്ള ആകാംക്ഷകളും പ്രതീക്ഷകളും വളരെ ഉയരത്തിലാണ്. റേസില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം പരിശീലനവും മറ്റുമായി ഉത്സാഹത്തിലാണ്.

ഒക്ടോബര്‍ 30ന് ശനിയാഴ്ച നടക്കുന്ന ക്വാളിഫൈയിംഗിനും ഞായറാഴ്ചത്തെ വാശിയേറിയ ഫൈനലിനുമായി ടീമുകളും റേസിംഗ് കമ്പക്കരും ഒരുങ്ങുകയാണ്. ഞായറാഴ്ച നടക്കുന്ന ഫോര്‍മുല 1 കാര്‍ റേസ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഫഌഗ്ഓഫ് ചെയ്യും.

സച്ചിനോടൊപ്പം ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനും വേദിയിലെത്തുന്നുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഫോര്‍മുല1 റേസിനെക്കുറിച്ച് വളരെയേറെ പ്രതീക്ഷകളുണ്ടെന്നാണ് സച്ചിന്‍ പറയുന്നത്. താന്‍ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു.

ഫോഴ്‌സ് ഇന്ത്യ ടീമിനെ ഞാന്‍ പിന്തുണയ്ക്കുന്നു. മൈക്കള്‍ ഷുമാക്കറേപ്പോലുള്ള സുഹൃത്തുക്കളുണ്ടെങ്കിലും ഞാന്‍ ഫോഴ്‌സ് ഇന്ത്യയെയാണ് പിന്തുണയ്ക്കുന്നത് ചെയ്യുന്നത്. ഇന്ത്യ ആദ്യമായാണെന്നതും ഇന്ത്യന്‍ ടീമാണെന്നതു തന്നെയാണ് ഇതിന്റെ രഹസ്യം- സച്ചിന്‍ പറയുന്നു. കാര്‍ റേസിങില്‍ അതീവതല്‍പരനായ സച്ചിന്‍ ഒരു റേസ് ടീമിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

2007ലായിരുന്നു നഷ്ടത്തിലായിരുന്ന സ്‌പൈകര്‍ ഫെരാരി എഫ്1 എന്ന പേരിലുള്ള ടീമിനെ മല്യയും മിഖായേലും ചേര്‍ന്ന് വാങ്ങിയത്. പിന്നീട് ഇതിന്റെ പേര് ഫോഴ്‌സ് ഇന്ത്യ എന്നാക്കി മാറ്റുകയായിരുന്നു. അടുത്തിടെ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയ് ഇതിന്റെ ഓഹരി സ്വന്തമാക്കി. ഇതോടെ ടീമിന്റെ പേര് സഹാറ ഫോഴ്‌സ് ഇന്ത്യ എഫ്1 ടീം എന്നാക്കി മാറ്റിയിട്ടുണ്ട്.

നിലവിലെ സീസണില്‍ 48പോയന്റുമായി സഹാറ ഫോഴ്‌സ് ഇന്ത്യ ആറാംസ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള റെയ്‌നോയുമായി 24 പോയിന്റ് വ്യത്യാസമാണ് ഇന്ത്യന്‍ ടീമിനുള്ളത്. നാല് റേസുകള്‍ ബാക്കി നില്‍ക്കെ അവസാന കുതിപ്പില്‍ റെനോയെ മറികടന്ന് അഞ്ചിലെത്താമെന്ന് പ്രതീക്ഷയിലാണ് ടീം.

Story first published: Monday, January 23, 2012, 14:45 [IST]
Other articles published on Jan 23, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X